രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. പ്രാർത്ഥനാസന്ദേശങ്ങളയച്ചവർക്ക് നന്ദി. “ഈ ദിവസങ്ങളിൽ ലഭിച്ച നിരവധി സന്ദേശങ്ങളും വാത്സല്യവും തന്നെ സ്പർശിച്ചു എന്നും, തന്നോട് കാണിച്ച അടുപ്പത്തിനും പ്രാർത്ഥനയ്ക്കും എല്ലാവര്ക്കും നന്ദി പറയുന്നു എന്നും ഫ്രാൻസിസ് പാപ്പാ അറിയിക്കുന്നതായി വത്തിക്കാൻ പത്രം ഓഫിസ് മേധാവി മത്തെയോ ബ്രൂണി (Matteo Bruni) പറഞ്ഞത്. മാർപാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി പ്രാർത്ഥിച്ചുകൊണ്ട് വിവിധ ലോക മത, രാഷ്ട്രീയ നേതാക്കൾ പാപ്പായ്ക്ക് […]Read More
ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു. കൊച്ചി: എൻ.ഐ.എ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻസ്വാമിക്ക് നേരിടേണ്ടിവന്ന ഭരണകൂട ഭീകരതയിലും മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച് കെ.എൽ.സി.എവരാപ്പുഴ അതിരൂപത പ്രതിഷേധപ്പന്തം തെളിയിച്ചു. നിരപരാധിയായ വന്ദ്യ വൈദികൻ എൻ.ഐ.എ കസ്റ്റഡിയിൽ മരണപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ ആദിവാസികളും സാധാരണക്കാരുമായ […]Read More
കോവിഡ് 19 ന്റെ സ്വാധീനം- പഠന റിപ്പോർട്ട് തയ്യാറായി. കൊച്ചി : കോവിഡ് 19 ന്റെ സ്വാധീനം ക്രിസ്തീയ കുടുംബബന്ധങ്ങളിലും വിശ്വാസ ജീവിതത്തിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപത കോവിഡ് റെസ്പോൻസ് ടീമിൻറെ ഭാഗമായി അതിരൂപത മതബോധന കമ്മീഷനും അതിരൂപത ബി സി സി ഡയറക്ടറേറ്റും സംയുക്തമായി അതിരൂപതയിലെ കുടുംബങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ, പെരിയ ബഹുമാനപ്പെട്ട വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കലിനു നൽകിക്കൊണ്ട് […]Read More
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം… വത്തിക്കാന്‍ : ഫ്രാൻസിസ് പാപ്പയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി ജൂലൈ അഞ്ചാം തീയതി രാവിലെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പരിശുദ്ധ പിതാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ശസ്ത്രക്രിയയോട് നല്ലവണ്ണം പ്രതികരിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ്സ് ഓഫീസ് മേധാവി മത്തയ്യാ ബ്രൂണി അറിയിച്ചു. വൻകുടലിൽ ഉള്ള വീക്കങ്ങളും ഞെരുക്കങ്ങളും നീക്കാൻ ഉള്ള ഒരു ശാസ്ത്രക്രിയക്കായി ഫ്രാൻസിസ് പാപ്പായെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ ജെമലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ തീരുമാനിച്ച് […]Read More
“കരുതൽ ” ഒരുക്കി : കെ.സി.വൈ.എം. കൊങ്ങോർപ്പിള്ളി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി 56 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ പഠന ഉപകരണങ്ങൾ കെ.സി.വൈ.എം കൊങ്ങോർപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം കെ.സി. വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും , കൊങ്ങോർപ്പിള്ളി സെന്റ്. ആന്റണീസ് ഇടവക വികാരി റെവ. ഫാ. ആൻ്റണി ഡൊമിനിക് ഫിഗരെദോയും ചേർന്ന് നിർവഹിച്ചു. കെ.സി.വൈ.എം കൊങ്ങോർപ്പിള്ളി യൂണിറ്റ് പ്രസിഡൻ്റ്. ആഷിക് ആൻ്റണി അധ്യക്ഷത […]Read More
അഭിമാനകരമായ നേട്ടം… കൊച്ചി. മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ ഡോ. ബിനു. പി.സി. നിയമിതനായി. വിദേശ സർവകലാശാലയിൽ നിന്നും പി.എച്. ഡി. കരസ്ഥമാകുന്നതിന് ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഇതിലൂടെ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ അളകപ്പ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഡോ. ബിനു.പി.എച്.ഡി. കരസ്ഥമാക്കിയത്Read More
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ കൊച്ചി : കസ്റ്റഡിയിലിരിക്കെയുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഈശോ സഭ ശക്തമാക്കും. ഇന്നലെ ബോംബെ ഹൈക്കോടതി തന്നെ ജുഡീഷ്യൽ അന്വേഷണം അനുവദിക്കാനുള്ള സാധ്യതകൾ വാദത്തിനിടെ സൂചിപ്പിച്ചിരുന്നു. സ്റ്റാൻ സ്വാമിയുടെ മരണം അന്താരാഷ്ട്ര തലത്തിലും ചർച്ചയാവുകയാണ്.Read More
ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ കൊച്ചി : മുംബൈ ബാന്ദ്രെ ഹോളിഫാമിലി ആശുപത്രിയിൽ വച്ചു മരണമടഞ്ഞ ജെസ്യുട്ട് വൈദീകൻ ഫാ. സ്റ്റാൻസ്വാമി തന്റെ ജീവിതം മുഴുവൻ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ചെലവഴിച്ച മനുഷ്യസ്നേഹി ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. 84 വയസുകാരനായ ഫാ. സ്റ്റാൻസ്വാമി ഈശോ സഭാ അംഗമായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അദ്ദേഹത്തെ അറസ്റ്റു […]Read More
ഫാ. സ്റ്റാന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ മുംബൈ : മനുഷ്യാവകാശപ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില അതീവ ഗുരുതരം. മാവോയിസ്റ്റ് ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തു ജയിലില്‍ കഴിയുകയായിരുന്നു ഈ വൈദീകൻ. നവി മുംബൈയിലെ തലോജ ജയിലിൽ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു എന്ന ആരോപണത്തെ തുടർന്നു ബോംബെ ഹൈക്കോടതി ഇടപെട്ടാണ്പാർക്കിൻസൺസ് രോഗം ബാധിച്ച അദ്ദേഹത്തെ മെയ് 28 ന് ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് […]Read More
അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ ചെയ്യാനാവുമോ? കൊച്ചി : ക്രിമിനൽ നടപടിക്രമത്തിൽ കുറ്റങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട് – (Cognizable) പൊലീസിന് നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാവുന്ന കുറ്റങ്ങൾ, (Non Cognizable) നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാനാകാത്ത കുറ്റങ്ങൾ. മോട്ടോർ വാഹന നിയമത്തിലെ അപകടകരമായ ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം മുതലായവ ഉൾപ്പെടുന്ന വകുപ്പ് 184, മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റം വരുന്ന 185, അനുബന്ധ വകുപ്പുകൾ non cognizable എന്ന ഗണത്തിൽ വരുന്നവയാണ്. ഇത്തരം […]Read More