അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവർ : മോൺ. മാത്യു ഇലഞ്ഞിമിറ്റം

അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവർ : മോൺ.

മാത്യു ഇലഞ്ഞിമിറ്റം.

 

.കൊച്ചി : വരാപ്പുഴ അതിരൂപതാ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ 2023 മെയ് 13 ആം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ആശിർഭവനിൽ വച്ച് നടന്ന മാതൃദിനാഘോഷം വരാപ്പുഴ അതിരൂപതാ വികാരി ജനറൽ വെരി റവ. മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു. അമ്മമാർ കുടുംബങ്ങളെ പ്രകാശിപ്പിക്കുന്നവരാണെന്നും സ്വന്തം കടമകൾ നിറവേറ്റി മറ്റുള്ളവരുടെ പ്രോത്സാഹനങ്ങൾക്കും കൃതജ്ഞതകൾക്കും കാത്തുനിൽക്കാതെ വേദനകളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി കുടുംബങ്ങളെ സ്നേഹംകൊണ്ട് പ്രകാശിപ്പിക്കുന്നവരാണ് അമ്മമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സമ്മേളനത്തിൽ ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാദർ പോൾസൺ സിമേതി അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ജോസ്ഫിൻ O’Carm, മാതൃവേദി പ്രസിഡന്റ്‌ ശ്രീമതി ഹെലൻ, മിനി ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.പോലിസ് അക്കാഡമി ഗസ്റ്റ് ലക്ചറർ അഡ്വക്കേറ്റ് ദീപ പി. കുമാരൻ ഉപഭോക്തൃ അവകാശങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. വിവിധ ഇടവകകളിൽ നിന്നുള്ള കലാപരിപാടികളും നടത്തപ്പെട്ടു.ഇരുന്നൂറോളം പേർ പങ്കെടുത്ത സംഗമത്തിൽ ഏവർക്കും ഉപഹാരങ്ങൾ നൽകി.


Related Articles

Covid -19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വരാപ്പുഴ അതിരൂപത നൽകുന്ന നിർദ്ദേശങ്ങൾ

കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ  സംസ്ഥാന സർക്കാർ എല്ലാവരുടെയും  സുരക്ഷയെ മുൻനിർത്തി നൽകുന്ന  മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ  ഒരു അറിയിപ്പ്

പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്

പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്.  കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<