ധീര മിഷണറി സിസ്റ്റർ പ്രീത സി.എസ്.എസ് ടി നിര്യാതയായി

ധീര മിഷണറി സിസ്റ്റർ പ്രീത സി.എസ്.എസ് ടി നിര്യാതയായി.

 

മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ് സുപ്പീരിയർ സി. പ്രീത സി.എസ്.എസ്.ടി.(65) നിര്യാതയായി. 2008ൽ ഒറീസയിലെ കാണ്ഡമാലിൽ പള്ളി കത്തിച്ചതും ക്രൈസ്തവവർക്കു നേരെയുണ്ടായ പീഡനവും പുറംലോകമറിഞ്ഞത് സിസ്റ്റർ പ്രീതിയിലൂടെയായിരുന്നു. അന്ന് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സിസ്റ്റർക്ക് രണ്ടു ദിവസം വനത്തിൽ കഴിയേണ്ടിവന്നു.

വരാപ്പുഴ അതിരൂപതയിലെ  വാടേല്‍ സെന്റ്. ജോര്‍ജ്ജ്  ഇടവകയിൽ താന്നിപ്പള്ളി ഫ്രാൻസിസിന്റെയും മാർത്തയുടെയും മൂത്ത മകളായി 1958ലാണ് സിസ്റ്ററിന്റെ ജനനം. 1978 മെയ് 12നായിരുന്നു പ്രഥമ വ്രതവാഗ്ദാനം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ജനറൽ നേഴ്സിംഗ് പഠിച്ച് ഏഴുവർഷം അവിടെ ജോലി ചെയ്തു.1982 ജൂൺ രണ്ടിനായിരുന്നു നിത്യവ്രതവാഗ്ദാനം.
ജാർഖണ്ഡ്, ചത്തീസ്ഗഡ്, ഒറീസ, ഹരിയാന, ഡൽഹി, വയനാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസികളുടെയും അധസ്ഥിതരുടെയും ഇടയിൽ പ്രവർത്തിച്ചു. രോഗബാധിതയായതിനെ തുടർന്ന് 2016 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.


Related Articles

സഭാവാര്‍ത്തകള്‍ – 24. 03. 24

സഭാവാര്‍ത്തകള്‍ – 24. 03. 24   വത്തിക്കാൻ വാർത്തകൾ  ദരിദ്രരോടും, അവകാശങ്ങള്‍ നിഷേധിക്കപ്പടുന്നവരോടും ചേര്‍ന്ന് നില്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി : ബ്രസീല്‍

സഭാവാര്‍ത്തകള്‍ – 15. 10. 23

സഭാവാര്‍ത്തകള്‍ – 15. 10. 23   വത്തിക്കാൻ വാർത്തകൾ പണമല്ല ജീവിതചൈതന്യമാണ് സഭയുടെ സമ്പത്ത് : സിനഡൽ ചിന്തകൾ. വത്തിക്കാൻ സിറ്റി : പതിനാറാം സാധാരണ

സഭാവാര്‍ത്തകള്‍ – 10.03.24.

സഭാവാര്‍ത്തകള്‍ – 10.03.24.   വത്തിക്കാൻ വാർത്തകൾ യുവജനങ്ങൾക്ക് നോമ്പുകാല ഉപദേശവുമായി ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ  : ഈ നോമ്പുകാലത്ത്,  പ്രത്യേകമായി  യുവജനങ്ങൾ ധൈര്യപൂർവം, നമ്മെ തടവിലാക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<