ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു

ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു

കുടുംബങ്ങളുടെ പ്രേഷിതനും വൈദികരുടെ മിത്രവും…. റിയോ ദി ജനായിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത..

1. ജീവിതസായാഹ്നത്തിലെ യാത്രാമൊഴി
വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ 88-Ɔമത്തെ വയസ്സില്‍ കോവിഡ് 19 പിടിപെട്ടാണ് ജനുവരി 13-ന് മരണമടഞ്ഞത്. 60 വര്‍ഷക്കാലം നീണ്ട പൗരോഹിത്യത്തില്‍ അദ്ദേഹം ബ്രസീലിലെ സാന്‍ ഹൊസ്സെ ദോസ് കാമ്പോസ് രൂപതയുടെ മെത്രാനായും (1981-1991), ഫ്ലോറിയാനോപ്പോളീസിന്‍റെയും (1991-2001), റിയോ ദി ജെന്നായിയോ അതിരൂപതയുടെയും (2001-2009) മെത്രാപ്പോലീത്ത സ്ഥാനങ്ങളില്‍ സേവനംചെയ്തിട്ടുണ്ട്. 2009-ല്‍ സ്ഥാനമൊഴിഞ്ഞ് സാന്‍ ഹൊസ്സെ ദോസ് കാമ്പോസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

2. വിലപ്പെട്ട സേവനങ്ങള്‍
ദേശീയ മെത്രാന്‍ സമിതിയുടെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ചുക്കാന്‍ പിടിച്ചു.
ദേശീയ തലത്തില്‍ ഇതര പൗരസ്ത്യസഭാ കൂട്ടായ്മകളുടെ ആത്മീയ പിതാവായിരുന്നു.
ബ്രസീലിലെ കുടുംബങ്ങളുടെ ക്ഷേമത്തിനായുള്ള കമ്മിഷനില്‍ 9 വര്‍ഷക്കാലം സേവനംചെയ്തു.
മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ തെരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്തു. 2007-ല്‍ വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച കമ്മിഷനിലേയ്ക്ക് പാപ്പാ റാത്സിങ്കര്‍ കര്‍ദ്ദിനാള്‍ ഷേയിദിനെ നിയമിച്ചിരുന്നു.

3. തീക്ഷ്ണമതിയായ പ്രേഷിതന്‍
കുടുംബങ്ങളുടെ പ്രേഷിതനും വൈദികരുടെ മിത്രവും സഹോദരനുമായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ ഷേയിദ്. അദ്ദേഹത്തിന്‍റെ അജപാലനസ്നേഹത്തിനും സമര്‍പ്പണത്തിനും ദൈവത്തിനു നന്ദിയര്‍പ്പിക്കുകയും, ആത്മാവിന് നിത്യശാന്തിനേരുകയും ചെയ്യുന്നതായി
സാന്‍ ഹൊസ്സെ ദോസ് കാമ്പോസിന്‍റെ ഇപ്പോഴത്തെ മെത്രാന്‍, ഹൊസ്സെ വാള്‍മോര്‍ തെക്സേരാ എസ്.ഡി.ബി. സാക്ഷ്യപ്പെടുത്തി.

4. ഹ്രസ്വ ജീവിതരേഖ
1932-ല്‍ സാന്താ കത്താറിയാനായില്‍ ജനിച്ചു.
1954-ല്‍ ദെഹോണിയന്‍ വൈദികരുടെ സ്കൂളില്‍ പഠിച്ച്, ഈശോയുടെ തിരുഹൃദയ സന്ന്യാസസമൂഹത്തിലെ അംഗമായി വ്രതവാഗ്ദാനംചെയ്തു.
1960-ല്‍ റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ച് പൗരോഹിത്യം സ്വീകരിച്ചു.
1964-ല്‍ ക്രിസ്തുവിജ്ഞാനീയത്തില്‍ (Christology) ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.
1965-ല്‍ ബ്രസീലില്‍ തിരിച്ചെത്തി അജപാലന പ്രവര്‍ത്തനങ്ങളിലും സെമിനാരി വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിലും മുഴുകി ജീവിച്ചു.
1981-ല്‍ സാന്‍ ഹൊസ്സെ ദോസ് കാമ്പോസിന്‍റെ പ്രഥമ മെത്രാനായി.
1991-ല്‍ ഫ്ലോറിയാനോപ്പോളീസ് രൂപതയുടെ മെത്രാനായും നിയമിതനായി.
2001-ല്‍ റിയോ ദി ജനായിയോ അതിരൂപതയുടെ മെത്രാപ്പോലീത്തയായി.


Related Articles

ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും

ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും പാപ്പാ ഫ്രാൻസിസിന്‍റെ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതി”യോടു (Laudato Si’) ബാംഗ്ലാദേശിലെ സഭയുടെ ക്രിയാത്മകമായ പ്രതികരണം. ചാക്രികലേഖനത്തോടുള്ള ക്രിയാത്മകമായ പ്രതികരണം മാർച്ച്

ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി

ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോ ൾഡോ ഗിരേലി… ഇന്ത്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായും അപ്പോസ്തലിക നൂൺഷ്യോയായും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെലിയെ ഫ്രാൻസിസ്

സഭാ വാർത്തകൾ 04.06.23

സഭാ വാർത്തകൾ- 04-06-23    വത്തിക്കാൻ വാർത്തകൾ രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ. വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<