സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കംകുറിച്ചു:

സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കം കുറിച്ചു:

കൊച്ചി  : 6. 6. 21 ഞായറാഴ്ച രാവിലെ 7 മണിക്കുള്ള കുർബാനയോടെയാണ് കത്തീഡ്രൽ മതബോധന ഡയറക്ടർ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചത്. ഫാ. എഡിസൺ വില്ലനശ്ശേരി, ഫാ. ഡിനോയ് റിബേര എന്നിവർ സന്നിഹിതരായിരുന്നു.

അദ്ദേഹം തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ”അറിവ് നേടുക  പരീക്ഷയിൽ വിജയിക്കുക”എന്നത് മാത്രമല്ല മതബോധനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും “യേശുവിനെ സ്വന്തമാക്കുക”  എന്നതാണ് അതിന്റെ ലക്ഷ്യമെന്നും ഉദ്ബോധിപ്പിച്ചു. യേശുവിനെ സ്വന്തമാക്കുക എന്ന ഈ പ്രയാണത്തിൽ കരുതലിന്റെ  കാവലായ വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹം മതബോധന അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു

കഴിഞ്ഞ അധ്യയന വർഷത്തിലെ ഓൺലൈൻ ക്ലാസിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് കുട്ടികൾക്ക് ക്ലാസ്സെടുത്ത എല്ലാ അധ്യാപകരെയും അവരോടൊപ്പം നിന്ന് സഹകരിച്ച മാതാപിതാക്കൾക്കും കുട്ടികൾക്കും ഈ അവസരത്തിൽ അദ്ദേഹം നന്ദി അർപ്പിക്കുകയും ചെയ്തു.


Related Articles

ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ

ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ   കൊച്ചി : പെരുമ്പാവൂരിനടുത്ത് പ്രകൃതി രമണീയമായ തോട്ടുവാ തീരത്ത് നവീകരിച്ച “നവജീവൻ ആനിമേഷൻ സെന്ററിൻ്റെ” ആശിർവാദകർമ്മം വരാപ്പുഴ അതിരൂപത

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു.   കൊച്ചി : 2024 ജനുവരി 13, 14 തീയതികളില്‍ എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<