Posts From admin

Back to homepage
admin

admin

സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം* 0

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്‌സിന് 10,000/- രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000/- രൂപ യുമാണ്

Read More

ജീവിതം ഒരു ദൗത്യമാണ്! ചുമടല്ല!!

പാപ്പാ ഫ്രാന്‍സിസിന്‍റെ മിഷന്‍ ഞായര്‍ വചന വിചിന്തനത്തിന്‍റെ പരിഭാഷ : പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍  1. മലയും – കയറ്റവും – എല്ലാവരും മൂന്ന് പ്രതീകാത്മക  വാക്കുകള്‍ ഒക്ടോബര്‍ 20-Ɔο തിയതി, ഞായറാഴ്ച രാവിലെ മിഷന്‍ ഞായര്‍ പ്രമാണിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ്

Read More

മാധ്യമപ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: മാധ്യമപ്രവർത്തനം സത്യവും നീതിയും മുറുകെപ്പിടിച്ച് പാവങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്താൻ വേണ്ടിയുള്ളതായിരിക്കണം. ജനാധിപത്യത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾക്ക് കഴിയും സമൂഹത്തിലെ തിന്മയുടെ അംശങ്ങളെ എതിർത്തു തോൽപ്പിക്കാൻ ആവശ്യമായ കരുത്ത് സമ്പാദിക്കാൻ ഓരോ മാധ്യമപ്രവർത്തകനും സാധിക്കണം എന്നും ആർച്ച്ബിഷപ് ഓർമപ്പെടുത്തി. വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്റെ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘കേരളവാണി’യുടെ സ്വിച്ച് ഓൺ കർമം

Read More

വോട്ടവകാശം വിനിയോഗിക്കുക എന്നത് യഥാർത്ഥ പൗരന്റെ കടമ: ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ശരിയായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് രാഷ്ട്രസ്നേഹമുള്ള ഒരു പൗരന്റെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു.രാവിലെ എറണാകുളം സെന്റ്.മേരീസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ നന്മക്കായി ഉചിതമായ തിരഞ്ഞെടുപ്പ് നടത്താൻ ജനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആർച്ച് ബിഷപ് പറഞ്ഞു. കനത്ത

Read More

മഴയെത്തോൽപ്പിച്ച മഞ്ഞപ്പടക്ക് വിജയത്തുടക്കം

കൊച്ചി: ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഐ.എസ്.എൽ.ആറാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ ടി കെ കെ പരാജയപ്പെടുത്തി മിന്നുന്ന തുടക്കം കുറിച്ചു. മത്സരത്തിന്റെ ആരംഭത്തിൽ അൽപം പിന്നിലായ ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയോ ഓഗ് ബെച്ചയുടെ മികവിൽ പൊരുതി നേടിയ ഇരട്ട ഗോളുകൾക്കാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയിലാണ്

Read More

380 ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് കാശവി ആശുപത്രി വിട്ടു.

കൊച്ചി: 380ഗ്രാം ഭാരവുമായി 23-ാം ആഴ്ചയില്‍ ഗുരുതരാവസ്ഥയില്‍ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജډം. ലൂര്‍ദ് ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്ദ്ധന്‍ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം നൂതന ചികിത്സാമാര്‍ഗ്ഗത്തിലൂടെ രാവും പകലും ആത്മസമര്‍പ്പണം ചെയ്ത് തിരികെ കൊണ്ടുവന്നതാണ് കുഞ്ഞു കാശ്വിയുടെ കുരുന്നു ജീവന്‍. ഇന്ത്യയില്‍

Read More

എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage categoryയിൽ

എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage categoryയിൽ 🥉 മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക്‌ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ. കെ.സി.വൈ.എം സെന്റ്. ജെയിംസ് ചേരാനല്ലൂർ യൂണിറ്റ് ജോയിൻ സെക്രട്ടറി കൂടിയാണ് ഷൈൻ ആൻറണി…..

Read More

അഭീൽ ജോൺസന്റെ നില ഗുരുതരമായി തുടരുന്നു.

പാല: സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റ് മത്സരങ്ങൾക്കിടെ ഹാമർ തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ അഭീൽ ജോൺസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ചയാണ് മത്സരത്തിൽ സഹായിയായി ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഇടത് നെറ്റിക്ക് മുകളിൽ ഹാമർ പതിച്ചത്. ആ ഭാഗത്തെ ര ക്കക്കുഴലുകൾ തകർന്ന് രക്തം തലച്ചോറിനുള്ളിൽ തളം കെട്ടുകയായിരുന്നു. കുട്ടിയെ അന്ന്

Read More

കൂടത്തായി മരണ പരമ്പര കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

കോഴിക്കോട്: താമരശേരി കൂടത്തായിയിൽ 6 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ജോളിയെ പലപ്പോഴായി സഹായിച്ചിട്ടുള്ള പല വ്യക്തികളും ഉടൻ പിടിയിലായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ പോലീസ് അന്വേഷണം ഒഴിവാക്കാൻ ജോളിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. അതേസമയം ജോളിയെ പലപ്പോഴായി സഹായിച്ചു എന്ന് സംശയിക്കുന്ന പ്രാദേശിക രാഷട്രീയ നേതാവിൽ നിന്നും 

Read More

മരട് ഫ്ലാറ്റുകൾ പൊളിക്കൽ എസ്.ബി. സർവത്തെ മേൽനോട്ടം വഹിക്കും

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്ലാറ്റുകൾ  പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എസ്.ബി.സർവത്തെയെ സർക്കാർ നിയോഗിച്ചു.നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വിദഗ്ദനാണ് ഖനന എൻജിനീയർ കൂടിയായ സർവത്തെ.ഇത്തരത്തിൽ സ്ഫോടനം നടത്തി ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ ഗിന്നസ് റെക്കോർഡിന് ഉടമയാണ് ഇദ്ദേഹം.നാലു ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നിക്കേണ്ടത്.

Read More