ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര

വനിതാദിനം  ആഘോഷിച്ചു.

 

എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി – 2022 എറണാകുളം MLA ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അധ്യക്ഷത വഹിച്ചു. സൂപ്പർ മോഡൽ കോണ്ടസ്റ്റ് വിന്നറും പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരവുമായ കുമാരി ആരാധ്യ സായി മുഖ്യാഥിതിയായിരുന്നു.
പരിപാടിയോടനുബന്ധിച്ച് സംഘടിച്ച കേശദാന യജ്ഞത്തിൽ 100 ൽ അധികംപേർ കാൻസർ രോഗികൾക്കായി മുടി മുറിച്ച് നല്കി. ആർച്ച് ബിഷപ്പ് സ്നേഹഭവനം പദ്ധതി, ആശാകിരണം കാൻസർ ചികിത്സാ പദ്ധതി എന്നിവയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം ആർച്ച്ബിഷപ് ജോസഫ് കളത്തിപറമ്പിൽ നിർവ്വഹിച്ചു. കേരള സോഷ്യൽ സർവ്വീസസ് ഫോറം മാധ്യമ പുരസ്കാരം നേടിയ കുമാരി നിഖിത ജോസഫിനെ ആദരിച്ചു.

പരിപാടിയുടെ ഭാഗമായി ESSS വിമൺ ഐക്കൺ 2022, മികച്ച ഗ്രൂപ്പ് പ്രവർത്തനം എന്നിവയ്ക്കുള്ള അവാർഡുകൾ ക്യാൻസർ ചികിത്സാ നിധിയിലേക്ക് സ്വയം സഹായ സംഘങ്ങൾ ന്യൂസ് പേപ്പർ ചലഞ്ച് വഴി സമാഹരിച്ച തുകയുടെ സ്വീകരണം, കാനറാ ബാങ്കുമായി ചേർന്നുള്ള സ്വയം തൊഴിൽ വായ്പ പദ്ധതിയുടെ ഉദ്ഘാടനം , വനിതാ സ്വയം സഹായ സംഘങ്ങൾ സ്വയംതൊഴിലിന്റെ ഭാഗമായി ഉണ്ടാകുന്ന ഉൽപന്നങ്ങളുടെ വിപണനമേള തുടങ്ങിയവയും നടത്തപ്പെട്ടു. പോലീസ് സബ് ഇൻസ്പെക്ടർ ശ്രീമതി. ആനി ശിവ,
കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി അന്നമ്മ സൈമൺ, കൊച്ചി കാൻസർ റിസർച്ച് സെന്റർ ഹെയർ ഡൊണേഷൻ കോർഡിനേറ്റർ ശ്രീ. അൻവർ സാദത്ത്, ഫാ. മാർട്ടിൻ അഴിക്കകത്ത് , ഫാ. ജിബിൻ ജോർജ്ജ് മാതിരപ്പിള്ളി, ശ്രീമതി മേരി വിൻസന്റ് , സിസ്റ്റർ മേരി തോമസ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളത്തിനു ശേഷം സ്വയം സഹായ സംഘാംഗങ്ങൾ കലാപരിപാടി അവതരിപ്പിച്ചു.


Related Articles

പ്രതിഷേധം

ആലപ്പുഴ : സ്വന്തം മതത്തെ അവഹേളിക്കുന്ന പരിപാടികൾക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും  പ്രതിഷേധിക്കാൻ ഒത്തുകൂടിയ ആലപ്പുഴ കെസിവൈഎം നേതാക്കളെ അന്യായമായി തടങ്കലിൽ വച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ

വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിനു തുടക്കമായി

കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി

ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.

കൊച്ചി: പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<