ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 6 : മെത്രാൻപട്ടാഭിഷേകം

മെത്രാൻപട്ടാഭിഷേകം: Episode – 6

കൊച്ചി:  ജൂബിലി വർഷമായ 1933 ലെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ദിനമായി ജൂൺ 11 നു അഭിഷേകകർമ്മം നടത്തുവാനാണ് പരിശുദ്ധ പിതാവ് പതിനൊന്നാം പീയൂസ് പാപ്പാ നിശ്ചയിച്ചത്. ചൈനയിലെ മറ്റു നാല് മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള തദ്ദേശീയരായ നാലു മെത്രാന്മാരെയും ( ബിഷപ്പ് ടോം, ബിഷപ്പ് ഫാൻ, ബിഷപ്പ് സ്സോയി, ബിഷപ്പ് ലീ എന്നിവർ) ഇതോടൊപ്പം അഭിഷേകം ചെയ്യുവാൻ നിശ്ചയിച്ചു.

വിശ്വമഹാദേവാലയമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ‘സിംഹാസനത്തിന്റെ അൾത്താര’യാണ് (Altare della Cattedra) പട്ടാഭിഷേക കർമ്മത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ജൂബിലി വർഷത്തിൽ അഞ്ചു മിഷൻ രാജ്യങ്ങളിൽ നിന്ന് ആദ്യമായി അഞ്ചു തദ്ദേശീയരായ വൈദികരെ പരിശുദ്ധ പിതാവ് തന്നെ സ്വന്തം കൈവെപ്പുവഴി മെത്രാൻമാരായി അഭിഷേകം ചെയ്യപ്പെടുന്ന എന്ന കാരണത്താൽ ബൃഹത്തായ ബസിലിക്കാ തദ്ദേശീയരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശീയരുമായ വലിയൊരു ജനാവലിയെ കൊണ്ട് നിറഞ്ഞിരുന്നു.

ഇന്ത്യയിലെ സഭയെ പ്രതിനിധീകരിച്ച് സേലം രൂപതയുടെ അന്നത്തെ മെത്രാനാണ് കർമ്മങ്ങളിൽ സംബന്ധിച്ചത്. പരിശുദ്ധ പിതാവിനാൽ അഭിഷിക്തനായ ആദ്യത്തെ ഭാരതീയ മെത്രാനാണ് അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി എന്നതും അനന്യമായ ഒരു സവിശേഷതയാണ്.

അഭിഷേക കർമ്മങ്ങളിൽ ആദ്യം മുതൽ അവസാനം വരെ അഭിവന്ദ്യ അട്ടിപ്പേറ്റിക്കായിരുന്നു പ്രഥമസ്ഥാനം. കർമ്മങ്ങളുടെ അവസാനം പരിശുദ്ധ പിതാവ് ആദ്യം അട്ടിപ്പേറ്റി പിതാവിനും തുടർന്ന് നവാഭിഷിക്തശക്തരായ മറ്റു നാലു മെത്രാന്മാർക്കും സ്ഥാനചിഹ്നങ്ങളായ മെത്രാൻ വടിയും നൽകി ഓരോ പീഠത്തിലിരുത്തുകയുണ്ടായി.

അഭിഷേക കർമ്മങ്ങൾക്കുശേഷം ഏതാനും നാൾ നീണ്ട പല സ്ഥലങ്ങളിലേയും സ്വീകരണങ്ങൾക്കും പല ഉന്നതരുമായുള്ള കൂടിക്കാഴ്ചകൾക്കും ശേഷം അട്ടിപ്പേറ്റി പിതാവ് കപ്പൽമാർഗ്ഗം റോമിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുകയും 1933 സെപ്റ്റംബർ 4 നു ബോംബെയിലും അവിടെനിന്ന് ട്രെയിൻ മാർഗം 9 നു എറണാകുളഥ്തും എത്തിച്ചേരുകയും ചെയ്തു.

തുടരും….

രാജകീയ സ്വീകരണവും, ഡോ. എയ്ഞ്ചൽ മേരി മെത്രാപ്പോലീത്തയുടെ സ്ഥാനത്യാഗവും.( Next)

Compiled by Fr. Koshy Mathew

References: 

Fr. John Pallath, O.C.D, Yugaprabhavanaya Dr. Joseph Attipetty Metrapolitha (Ernakulam: Kerala Times
Press, 1996).
Kalathiveetil, Raphael. “Archbishop Joseph Attipetty: Varapuzha Athirupathayudae Puthuyuga Shilpi.”
Archbishop Joseph Attipetty Daivadasa Prakhyabhana Smarinika 7, no. 1(2020).50.


Related Articles

നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ

ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആശീർവാദകർമ്മം ജനുവരി 6

കൊച്ചി : വരാപ്പുഴ   അതിരൂപതയുടെ  കീഴിൽ സ്ഥാപിതമായിരിക്കുന്ന കളമശ്ശേരി ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂറ്റിന്റെ   ആശിർവാദ് കർമ്മവും ഉദ്ഘാടനവും 2020 ജനുവരി ആറാം തീയതി തിങ്കളാഴ്ച  വൈകിട്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<