നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ നമ്മോട് ചേർന്ന് ഉണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ ദ്വവാർഷിക യോഗമായ സിംഫോണിയ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ ആർച്ച് ബിഷപ്പ്. സമൂഹത്തിൽ ഇന്ന് നടമാടുന്ന എല്ലാ തിന്മ പ്രവർത്തനങ്ങളെയും നേരിടാൻ സ്വയം സജ്ജമാകണമെന്ന് യുവജനങ്ങളെ ശ്രീ ടി ജെ വിനോദ് എംഎൽഎ തൻറെ മുഖമുഖ്യ പ്രഭാഷണത്തിലൂടെ ഓർമ്മപ്പെടുത്തി. ശ്രീ ഷാജി ജോർജ് മുഖ്യ സന്ദേശം നൽകി.വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച അഖില കേരള ചരിത്ര ക്വിസ് ജേതാക്കൾക്ക് ആർച്ച് ബിഷപ്പ് പുരസ്കാരങ്ങൾ നൽകി.അതിരൂപതയിലെ എല്ലാ കുടുംബ യൂണിറ്റുകളിലും കഴിഞ്ഞ ഒരു വർഷക്കാലം പൂർണമായും സംബന്ധിച്ച യുവജനങ്ങൾക്ക് അഭിവന്ദ്യ ആർച്ച് ബിഷപ്പ് പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിച്ചു. ബ്ര സോൺ ദാസ്ഭാസ്കിൽ തോമസ് ,സേവിയർ, മാനുവൽ പൊടുത്തോർ, ബൈജു ,ജോൺസൺ, ജെയിംസ് ജോൺ ,ബിജു, ജോബി തോമസ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് . സിംഫോണിയ 2023 ൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള അനേകം യുവജനങ്ങൾ സംബന്ധിച്ചു


Related Articles

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ 12 ന് തുടക്കമാകും.

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ12 ന് തുടക്കമാകും. കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം സെപ്റ്റംബർ 12ന് ആരംഭിക്കും.

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ

കേരള വാണിയുടെ ബൈബിൾ ഡയറി 2024 പ്രകാശനം ചെയ്തു.

കേരള വാണിയുടെ ബൈബിൾ ഡയറി 2024 പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപത കേരളവാണി പബ്ലിക്കേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ലാറ്റിൻ രൂപതയിലെ വൈദികർ ചേർന്ന് എഴുതിയ അനുദിന ദിവ്യബലിയർപണത്തിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<