സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ 12 ന് തുടക്കമാകും.

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന്

സെപ്റ്റംബർ12 ന് തുടക്കമാകും.

കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം സെപ്റ്റംബർ 12ന് ആരംഭിക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
സിസിബിഐ മതബോധന കമ്മിഷന്‍ ചെയര്‍മാനും മിയോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊണ്‍സാല്‍വസ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനം 14ന് സമാപിക്കും.

ഇന്ത്യയിലെ 132 രൂപതകളില്‍ നിന്നായി
150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കേരള റീജിയന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി മതബോധന കമ്മിഷന്‍ സെക്രട്ടറിയുമായ ഫാ. മാത്യു പുതിയാത്ത് അറിയിച്ചു.


Related Articles

സഭാ വാർത്തകൾ 04.06.23

സഭാ വാർത്തകൾ- 04-06-23    വത്തിക്കാൻ വാർത്തകൾ രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ. വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ

സഭാവാര്‍ത്തകള്‍ – 12.11. 23

സഭാവാര്‍ത്തകള്‍ – 12.11. 23   വത്തിക്കാൻ വാർത്തകൾ സമാധാനത്തിനു വേണ്ടി നമുക്ക് പ്രയത്നിക്കാം : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി :  നവംബർ മാസം ആറാം

ഓൺലൈൻ തട്ടിപ്പ്- പണം നഷ്ടമായാൽ ബാങ്ക് അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല !

08/11/’19 കൊച്ചി : ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് മുതലായ തരത്തിലുള്ള  തട്ടിപ്പുകളിലൂടെ   ഓൺലൈൻ ആയി ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്നാമതൊരാൾ പണം പിൻവലിക്കുന്നത് തട്ടിപ്പിനിരയായ ബാങ്ക് അക്കൗണ്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<