ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.

കൊച്ചി: പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു.

റവ. ഡോ. വിൻസെൻ്റ് വാരിയത്തിൻ്റെ “പള്ളീലച്ചൻ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. താൻ പ്രസംഗിക്കുന്നത് ജീവിക്കുക എന്ന് ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെയാണ് വാരിയത്ത് അച്ചൻ്റെ രീതി.
വൈദികർക്കും, സന്യ സ്ത്ർക്കും വൈദികാർഥി കൾക്കും
ധ്യാനഗുരു എന്ന നിലയിൽ കേരളത്തിൽ ഉടനീളം വിഖ്യാതനാണ് വിൻസെൻ്റ് അച്ചൻ.

സെമിനാരി പ്രവേശനം വൈദികന്റെ മരണം വരെയുള്ള ജീവിതമാണ് പുസ്തകത്തിന്റെ പ്രമേയം. പെരുമ്പടവം ശ്രീധരന്റെ അവതാരികയുമുണ്ട്.
കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കമ്പ് പാലയ്ക്കപ്പിള്ളി ആദ്യപുസ്തകം ഏറ്റുവാങ്ങി.

വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ.എബിജിൻ അറക്കൽ, ജെക്കോബി, ഡോ.ജോസ് തളിയത്ത്, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രണതാ ബുക്സാണ് പ്രസാധകർ.


Related Articles

2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ്  ന്‌

2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ് ന്‌   കൊച്ചി :  സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ

തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടി പാനായിക്കുളം ഇടവക

തുല്യത പരീക്ഷയിലൂടെ പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടി പാനായിക്കുളം ഇടവക   കൊച്ചി : ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവർക്കും സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ

മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<