ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ഭിന്നിപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ താഴ്മയോടെ പരിശോധിക്കുക!

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
 

 

വത്തിക്കാൻ : ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള യാത്ര അത്യുത്സാഹത്തോടെ തുടരാൻ പാപ്പാ ലൂതറൻ സഭയ്ക്ക് പ്രചോദനം പകരുന്നു.

 

ലൂതറൻ സഭാവിഭാഗത്തിൻറെ ലോക സംയുക്തസമിതിയുടെ പ്രതിനിധി സംഘത്തെ വെള്ളിയാഴ്‌ച (25/06/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പാശ്ചാത്യ ക്രൈസ്തവരുടെ പിളർപ്പ് ഒഴിവാക്കുന്നതിനുള്ള ഒരു ശ്രമമായി അന്ന് പരിണമിച്ച ലൂതറൻ സഭയുടെ പ്രഖ്യാപനമായ “ ഓഗ്സ്ബർഗ് പ്രഖ്യാപനത്തിൻറെ” (Augsburg Confession) വാർഷിക ദിനമാണ് ജൂൺ 25 എന്നതും ഈ പ്രഖ്യാപനത്തിൻറെ അഞ്ഞൂറാം വാർഷികം 2030 ജൂൺ 25-നാണെന്നതും അനുസ്മരിച്ച പാപ്പാ അഞ്ഞൂറാം വാർഷികത്തിലേക്കുള്ള യാത്ര നമ്മുടെ അനുരഞ്ജന പ്രയാണത്തിന് ഗുണകരമായി ഭവിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

ഭിന്നിപ്പിൽ നിന്ന് ഐക്യത്തിലേക്കുള്ള യാത്രയുടെ തുടർച്ചയിൽ അടുത്ത ഘട്ടം സഭയെ ഐക്യപ്പെടുത്തുന്ന ബന്ധങ്ങളും ശുശ്രൂഷയും കുർബ്ബാനയും ആഴത്തിൽ തേടലാണെന്നും പിളർപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ താഴ്മയോടെ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

ലൂതറൻ സഭയുടെ 2023-ലെ പൊതുയോഗത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, നൂറ്റാണ്ടുകളുടെ ഗതിയിൽ കർത്താവ് സകലർക്കുമായി ഒരുക്കിയ നിരവധിയായ ആദ്ധ്യാത്മിക നിധികളെ വിലമതിക്കുകയും സ്മരണയെ ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്ന് ഓർമ്മിപ്പിച്ചു.

ക്രൈസ്തവരുടെ സമ്പൂർണ്ണ ഐക്യം സാദ്ധ്യമായിത്തീരുന്നതിന് പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.


Related Articles

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും…..

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും വത്തിക്കാൻ : “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :  

തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ  

തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ     വത്തിക്കാൻ : ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം…

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം… മാർച്ച് 7-ന് പാപ്പാ ഫ്രാൻസിസ് ഇറാക്കിൽനിന്നും കണ്ണിചേർത്ത ട്വിറ്റർ : “ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും. സന്മനസ്സുള്ള എല്ലാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<