മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ

മാതാവിന്റെ രൂപത്തിൽ

കുഞ്ഞുങ്ങൾ

കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജപമാല മാസ സമാപനം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിട്ട് ആറുമണിയുടെ ദിവ്യബലി ഫാ. നിബിൻ കുര്യാക്കോസ് അർപ്പിക്കുകയുണ്ടായി. 32 കൊച്ചു കുട്ടികൾ പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണ വേഷങ്ങൾ ധരിച്ച് എത്തി തിരുക്കർമ്മങ്ങൾക്ക് കൂടുതൽ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിക്ക് ശേഷം ജപമാല പ്രദക്ഷിണം  നടത്തി. നാലു വയസ്സു മുതലുള്ള കുട്ടികൾ മാതാവിന്റെ വേഷം ധരിച്ചത് പ്രദക്ഷിണത്തെ വളരെ ഭംഗിയുള്ളതാക്കി. തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ചകൾ ജനങ്ങൾക്കു വിതരണം ചെയ്തു.

അതൊടൊപ്പം ഇടവകാംഗമായ മാത്യു ഹിലാരി കയ്യാത്തിന്റെ സ്വകാര്യശേഖരമായ 3000 ജപമാലകളുടെയും 200 ൽ പരം മാതാവിന്റെ വിവിധ ഫോട്ടോകളുടേയും പ്രദർശനവും പള്ളി സ്ക്കൂളിൽ നടത്തപ്പെട്ടു.


Related Articles

2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ്  ന്‌

2023 ലെ “ബെസ്റ്റ് നെറ്റ്‌വർക്കിംഗ് ആൻഡ് കൊളാബറേഷൻസ് അവാർഡ്” സെൻറ്‌ ആൽബർട്ട്സ് കോളേജ് ന്‌   കൊച്ചി :  സേവ്യർ ബോർഡ് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ

അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു

അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു.   കൊച്ചി:വരാപ്പുഴ അതിരൂപത അജപാലന ശുശ്രൂഷ സമിതി അംഗങ്ങളുടെ സംഗമം വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞി മിറ്റം ഉദ്ഘാടനം

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് അനുസ്മരണ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<