വരാപ്പുഴ അതിരൂപത അംഗമായ ജോയി ചിറ്റിലപ്പിള്ളി ഡൽഹി ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി അംഗമായി ചുമതലയേറ്റു
വരാപ്പുഴ അതിരൂപത അംഗമായ ജോയി
ചിറ്റിലപ്പിള്ളി ഡൽഹി
ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി
അംഗമായി ചുമതലയേറ്റു
കൊച്ചി : വരാപ്പുഴ അതിരൂപത അംഗവും പാനായികുളം ലിറ്റിൽ ഫ്ളവർ ഇടവക അംഗവുമായ ജോയി ചിറ്റിലപ്പിളളി ഡൽഹി ന്യൂന പക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗമായി നിയമിതനായി. കമ്മിഷൻ ആസ്ഥാനമായ ഡൽഹി വികാസ് ഭവനിൽ വെച്ച് ബഹു. നാൻസി ബർലൊയിൽനിന്നും ചുമതല ഏറ്റെടുത്തു. ന്യൂനപക്ഷ സമുദായങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്കായി കാലഘട്ടത്തിന് യോചിച്ച പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു. സമകാലിക കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഉടലെടുക്കാൻ കാരണമായ വിവേചനവും അശാസ്ത്രീയമായ സർക്കർ നിലപാടുകളും പ്രവർത്തങ്ങളും പുനപരിശോധിക്കപ്പെടേണ്ടതാണെന്ന് അദേഹം പറഞ്ഞു.
ചുമതല ഏറ്റെടുത്ത ശേഷം വരാപ്പുഴ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവുമായി സംസാരിക്കുകയും ജോയ് ചിറ്റിലപ്പിള്ളിക്ക് പിതാവ് ആശംസകൾ നേരുകയും ചെയ്തു. ഡൽഹിയിൽ ആണ് തന്റെ പ്രവർത്തന മേഖല എങ്കിലും എന്നും കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളോടൊപ്പം താൻ നില കൊള്ളുമെന്നും ജോയ് ചിറ്റിലപ്പിള്ളി പറഞ്ഞു.
Related
Related Articles
സഭാവാര്‍ത്തകള്‍ – 24. 03. 24
സഭാവാര്‍ത്തകള്‍ – 24. 03. 24 വത്തിക്കാൻ വാർത്തകൾ ദരിദ്രരോടും, അവകാശങ്ങള്‍ നിഷേധിക്കപ്പടുന്നവരോടും ചേര്‍ന്ന് നില്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ സിറ്റി : ബ്രസീല്‍
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത. കൊച്ചി : ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ്
മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണം: ശശി തരൂര്‍
സിഗ്നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. റോക്കി റോബി കളത്തില്‍, ശശി തരൂര്‍ എംപി , ബിഷപ് ഡോ.