ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി

കെഎൽസിഎ വരാപ്പുഴ അതിരൂപത.

 

കൊച്ചി :  ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത . കേരള ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ഔദ്യോഗിക സംഘടനയായ കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിലാണ് 2023 ഡിസംബർ 9ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ പൈതൃകം മെഗാ ഇവന്റ് സംഘടിപ്പിച്ചത്.പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിച്ച നാലായിരത്തോളം വനിതകളും അഞ്ഞൂറിലധികം പുരുഷന്മാരും പങ്കെടുത്ത പരിപാടി ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം ചെയ്തത് .വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ, .ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ  വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ആലപ്പുഴ കൃപാസനം ധ്യാന കേന്ദം ഡയറക്ടർ ഫാ. വി.പി.ജോസഫ്  വലിയ വീട്ടിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ്, അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, പ്രൊക്യുറേറ്റർ ഫാ.സോജൻ മാളിയേക്കൽ, വൈസ് ചാൻസലർ ഫാ.ജോസഫ് ലിക്സൺ അസ്വേസ് , വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ്
തുടങ്ങി നിരവധിപേർ സംഗമത്തിൽ പങ്കുചേർന്നു.

വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ആന്റണി നന്ദിയും പറഞ്ഞു. പൈതൃകസംഗമത്തിന് മുന്നോടിയായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ആരംഭിച്ച ഘോഷയാത്ര അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരും പരമ്പരാഗത വേഷത്തിൽ റാലിയിൽ അണിനിരന്നു. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ   ചവിട്ടുനാടകവും മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ ഉണ്ടായിരുന്നു.പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

റെകോർഡ് നേട്ടത്തിന്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ബെസ്റ് ഓഫ് ഇൻഡ്യ പ്രതിനിധികളിൽ നിന്നും അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ ഏറ്റുവാങ്ങി.ഇതിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അറിയിച്ചു.

അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ കെഎൽസിഎ ഭാരവാഹികളെ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിനന്ദിച്ചു

————————————-


Related Articles

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ 

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ.    കൊച്ചി.: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിദ്യാലയങ്ങളും മികച്ച വിജയം

പിടിച്ചെടുക്കുകയാണ് തടിമിടുക്ക് ഉള്ളതുകൊണ്ട് !

കൊച്ചി :  രാജ്യത്തിൻറെ ഭരണഘടനാ രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും ആംഗ്ലോയിന്ത്യൻ വിഭാഗത്തിനും, നിയമനിർമാണ സഭകളിൽ  ആർട്ടിക്കിൾ

ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി

ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി   കൊച്ചി : 2023 ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ 16മത് സിനഡിന് ഒരുക്കമായി വരാപ്പുഴ അതിരൂപത സിനഡൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<