സഭാവാര്‍ത്തകള്‍ – 12.11. 23

സഭാവാര്‍ത്തകള്‍ – 12.11. 23

 

വത്തിക്കാൻ വാർത്തകൾ

സമാധാനത്തിനു വേണ്ടി നമുക്ക് പ്രയത്നിക്കാം : ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി :  നവംബർ മാസം ആറാം തീയതി വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി ഏകദേശം 7500 ഓളം വരുന്ന കുട്ടികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച നടത്തി അവർക്ക് സന്ദേശം നൽകുകയും ചെയ്തു.  പലസ്തീന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ രൂക്ഷമായി തുടരുന്ന യുദ്ധത്തെ കുറിച്ച് കുട്ടികള്‍ ഉന്നയിച്ച ആശങ്കാജനകമായ ചോദ്യങ്ങള്‍ക്ക് പാപ്പാ മറുപടി നല്‍കി.

മൂന്നാം ലോകമഹായുദ്ധം തുടങ്ങിയാല്‍, സമാധാനം തിരികെ വരില്ലേ?’ ‘എപ്രകാരമാണ് സമാധാനത്തിന്റെ വക്താക്കളാകേണ്ടത്?’ എന്നിങ്ങനെ കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്. ‘എപ്രകാരം സമാധാനം സൃഷ്ടിക്കാം എന്ന ചോദ്യം ഏറെ കഠിനമാണെന്നും, യുദ്ധം ഉരുവാക്കുന്നതാണ്  ഏറെ എളുപ്പമെന്നും,  പലസ്തീന്‍ രാജ്യത്ത് വിഷമമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനതയ്ക്കു നിശബ്ദമായി സമാധാനം ആശംസിക്കുവാനും
സമാധാനത്തിനു ഞങ്ങള്‍ പ്രയത്‌നിക്കും എന്ന് ഉയര്‍ന്ന സ്വരത്തില്‍ ഏറ്റുപറയുവാനും പാപ്പാ കുട്ടികളോട് ആഹ്വാനം ചെയ്തു. തുടർന്ന് എല്ലാവരോടും കൈകൾ നീട്ടിവീശിക്കൊണ്ട് , സൗഹൃദത്തിന്റെ ഹൃദ്യത മറ്റുള്ളവർക്ക് പകരുവാനും പാപ്പാ ആവശ്യപ്പെട്ടു. സൗഹൃദമാണ് സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ഏകവഴിയെന്നും പാപ്പാ എടുത്തു  പറഞ്ഞു.

 

അതിരൂപത വാർത്തകൾ

 

ഭാരതത്തിലെ ആദ്യ തദ്ദേശീയ കത്തോലിക്കാ സന്യാസിനി

സഭയുടെ സ്ഥാപക മദർ എലീശ ധന്യ പദവിയിലേക്ക്.

 

വത്തിക്കാൻ സിറ്റി : വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മർച്ചെല്ലോ സെമെരാരോയുമായി നവംബർ എട്ടാം തിയതി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തി. തദവസരത്തിൽ കർദ്ദിനാൾ മർച്ചെല്ലോ സമർപ്പിച്ച ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു.  ദൈവദാസിയി അംഗീകരിക്കപ്പെട്ട മദർ ഏലീശ്വാ ഇനി ധന്യ പദവിയിലേക്ക് ഉയർത്തപ്പെടും. ദൈവദാസി മദർ ഏലിശ്വ കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനി സഭയായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ (TOCD) സ്ഥാപകയാണ്.  ഇന്ന് ഈ സഭ തെരേസ്യ൯ കർമ്മലീത്ത സന്യാസിനി സഭ (സി.റ്റി.സി) എന്ന പേരിൽ അറിയപ്പെടുന്നു.

 

നേത്രദാന പദ്ധതിയായ കരുതലിന്റെ അതിരൂപത തല ഉദ്ഘാടന

കര്‍മ്മം നിര്‍വ്വഹിച്ചു.

 

കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നേത്രദാന പദ്ധതിയായ കരുതലിന്റെ അതിരൂപത തല ഉദ്ഘാടന കര്‍മ്മം അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍ പത്മശ്രീ ഷെവലിയര്‍ ഡോ. ടോണി ഫെര്‍ണാണ്ടസിന് സമ്മതിദാന പത്രം നല്‍കി നിര്‍വഹിച്ചു. ആലുവ ഡോ.ടോണീസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന നേത്രദാന പദ്ധതിവഴി “അനേകം പേര്‍ക്ക് കാഴ്ച  എന്ന മഹാദാനം ലഭിക്കുമെന്നത്  ഈ നന്മ പ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകമാണെന്ന് ബി.സി.സി അതിരൂപത ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി പറഞ്ഞു

 

 

 

 


Related Articles

അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos )

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ

സഭാവാര്‍ത്തകള്‍ – 28.01.24.

സഭാവാര്‍ത്തകള്‍ – 28.01.24.   വത്തിക്കാൻ വാർത്തകൾ സഭയുടെ അസ്ഥിത്വത്തിന്റെ പ്രഥമ കാരണം, സ്‌നേഹം എന്ന്  ഫ്രാന്‍സീസ് പാപ്പാ  വത്തിക്കാൻ : യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം ”യുകാറ്റിന്റെ”(Youcat) പുതിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<