സഭാവാര്‍ത്തകള്‍ – 14.01.24.

സഭാവാര്‍ത്തകള്‍ – 14.01.24.

 

വത്തിക്കാൻ വാർത്തകൾ

യുദ്ധഭീകരത : ദൈവം സമാധാനത്തിന്റെ വിത്തുപാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ.

വത്തിക്കാന്‍ : രണ്ടു വർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിലും, മാസങ്ങളായി തുടരുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളെ മറക്കാതെ ഫ്രാൻസിസ് പാപ്പാ. നാളുകളായി യുദ്ധദുരിതത്തിലകപ്പെട്ട് വളരെയധികം അവശതയനുഭവിക്കുന്ന പ്രിയപ്പെട്ട ഉക്രൈൻ ജനതയ്ക്ക് നമ്മുടെ പ്രാർത്ഥനാസാമീപ്യം പുതുക്കി ഉറപ്പുനൽകാമെന്ന് പാപ്പാ പറഞ്ഞു. യുദ്ധത്തിന്റെ സഹനത്തിന് കീഴിലായിരിക്കുന്ന ഈ ജനതകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം, ഈ രാഷ്ട്രങ്ങളിലെ അധികാരികളായവരുടെ ഹൃദയങ്ങളിൽ ദൈവം സമാധാനത്തിന്റെ വിത്തുവിതയ്ക്കാൻവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

 

അതിരൂപത വാർത്തകൾ 

 

സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

കൊച്ചി : സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു. ഷംഷബാദ് ബിഷപ്പായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന മാർ റാഫേല്‍ തട്ടില്‍ പിതാവിന്‍റെ പുതിയ സ്ഥാനലബ്ധി സീറോ മലബാര്‍ സഭയ്ക്കു പ്രത്യേകമായും കത്തോലിക്കസഭയ്ക്കു പൊതുവിലും പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരനും പണ്ഡിതനുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയെ മുന്നോട്ടു നയിക്കാന്‍ തികച്ചും അനുയോജ്യനാണ് എന്നും ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

 

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത

കൊച്ചി :  ക്രൈസ്തവ പാരമ്പര്യ വേഷം ധരിച്ചവരുടെ ഏറ്റവും വലിയ സംഗമം നടത്തി റെക്കോർഡ് നേട്ടവുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത .
കേരള ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ ഔദ്യോഗിക സംഘടനയായ കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിലാണ് 2023 ഡിസംബർ 9ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ പൈതൃകം മെഗാ ഇവന്റ് സംഘടിപ്പിച്ചത്.പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിച്ച നാലായിരത്തോളം വനിതകളും അഞ്ഞൂറിലധികം പുരുഷന്മാരും പങ്കെടുത്ത പരിപാടി ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം ചെയ്തത് .വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.


Related Articles

സഭാവാര്‍ത്തകള്‍ – 28.01.24.

സഭാവാര്‍ത്തകള്‍ – 28.01.24.   വത്തിക്കാൻ വാർത്തകൾ സഭയുടെ അസ്ഥിത്വത്തിന്റെ പ്രഥമ കാരണം, സ്‌നേഹം എന്ന്  ഫ്രാന്‍സീസ് പാപ്പാ  വത്തിക്കാൻ : യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം ”യുകാറ്റിന്റെ”(Youcat) പുതിയ

മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ബിഷപ്പിനെ കണ്ടു 

  കൊച്ചി :  മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ

സഭാ വാർത്തകൾ 04.06.23

സഭാ വാർത്തകൾ- 04-06-23    വത്തിക്കാൻ വാർത്തകൾ രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ്  പാപ്പാ. വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<