സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ 12 ന് തുടക്കമാകും.

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന്

സെപ്റ്റംബർ12 ന് തുടക്കമാകും.

കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം സെപ്റ്റംബർ 12ന് ആരംഭിക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
സിസിബിഐ മതബോധന കമ്മിഷന്‍ ചെയര്‍മാനും മിയോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊണ്‍സാല്‍വസ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനം 14ന് സമാപിക്കും.

ഇന്ത്യയിലെ 132 രൂപതകളില്‍ നിന്നായി
150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കേരള റീജിയന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി മതബോധന കമ്മിഷന്‍ സെക്രട്ടറിയുമായ ഫാ. മാത്യു പുതിയാത്ത് അറിയിച്ചു.


Related Articles

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.  സെബാസ്റ്റ്യന്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍

സഭാവാര്‍ത്തകള്‍ – 28.01.24.

സഭാവാര്‍ത്തകള്‍ – 28.01.24.   വത്തിക്കാൻ വാർത്തകൾ സഭയുടെ അസ്ഥിത്വത്തിന്റെ പ്രഥമ കാരണം, സ്‌നേഹം എന്ന്  ഫ്രാന്‍സീസ് പാപ്പാ  വത്തിക്കാൻ : യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം ”യുകാറ്റിന്റെ”(Youcat) പുതിയ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<