“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം

“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം

  വത്തിക്കാൻ : ആസന്നമാകുന്ന മാർച്ച് 19, വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹോത്സവത്തിൽ കുടുംബവർഷത്തിന് തുടക്കമാകും.

1. ഒരു കുടുംബ നവീകരണപദ്ധതി
പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷത്തിലെ (2020 ഡിസംബർ 8-മുതൽ – 2021 ഡിസംബർ 8-വരെ) സിദ്ധന്‍റെ തിരുനാളിലാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2020 ഡിസംബർ 27-ന്‍റെ ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ചതു പ്രകാരമാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2016-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുശേഷം പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക പ്രബോധനം “സ്നേഹത്തിന്‍റെ ആനന്ദ”ത്തെ ആധാരമാക്കിയാണ് (Amoris Laetitia) കുടുംബങ്ങളുടെ നവീകരണം ലക്ഷ്യമിടുന്ന ഈ കുടുംബവർഷം ദേശീയ പ്രാദേശിക സഭകളിൽ ആചരിക്കപ്പെടുവാൻ പോകുന്നത്.

2. മെത്രാന്‍മാരുടെ സിനഡുസമ്മേളനത്തിലെ
കുടുംബ നവീകരണചിന്തകൾ

2021 മാർച്ച് 19-ന് ആരംഭിക്കുന്ന കുടുംബവർഷം 2022 ജൂൺ 23-മുതൽ 27-വരെ റോമിൽ സംഗമിക്കുന്ന 10-ാമത് രാജ്യാന്തര കുടുംബ സംഗമത്തിന്‍റെ സമാപനദിനംവരെ നീണ്ടുനില്ക്കും. മെത്രാന്മാരുടെ സിനഡു സമ്മേളനത്തിനുശേഷം പാപ്പാ ഫ്രാൻസിസ് കുടുംബങ്ങൾക്കായി പ്രബോധിപ്പിച്ച പ്രമാണരേഖ, “സ്നേഹത്തിന്‍റെ ആനന്ദ”ത്തിലെ നവീകരണപദ്ധതി ക്രിസ്തീയ കുടുംബങ്ങളിൽ ചൂഴ്ന്നിറങ്ങണം എന്ന ആഗ്രഹത്തോടെയാണ് ഈ കുടുംബവർഷം ആഗോളസഭയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മെത്രാന്മാരുടെ സിനഡു സമ്മേളത്തിൽ ഉരുത്തിരിഞ്ഞ കുടുംബങ്ങളുടെ നവീകരണപദ്ധതി ഉൾക്കൊള്ളുന്ന അപ്പസ്തോലിക പ്രബോധനം, “സ്നേഹത്തിന്‍റെ ആനന്ദം” അതിന്‍റെ 5-ാം വാർഷികം ആചരിക്കുന്നതും മാർച്ച് 19-നു തന്നെയാണ്.

3. മുൻപാപ്പാ ബെനഡിക്ടിന്‍റെ
നാമഹേതുകത്തിരുനാൾ

ഈ മാർച്ച് 19-ന്‍റെ മറ്റൊരു സവിശേഷത പാപ്പാ ഫ്രാൻസിസ് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ 8-ാം വാർഷികം അനുസ്മരിക്കുന്നതാണ്. സ്ഥാനത്യാഗിയായ മുൻപാപ്പാ ബെനഡിക്ട് 16-ാമൻ, ജോസഫ് റാത്സിങ്കർ തന്‍റെ നാമഹേതുക തിരുനാൾ ആചരിക്കുന്ന ദിനംകൂടിയാണിത്.

4. കുടുംബവർഷത്തെ സംബന്ധിച്ച വിവരങ്ങൾക്ക്…
കുടുംബം, അൽമായർ, ജീവൻ എന്നിവയുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘമാണ്  “സ്നേഹത്തിന്‍റെ ആനന്ദം”  സഭാപ്രബോധനത്തെ ആധാരമാക്കിയുള്ള കുടുംബ വർഷത്തിന് നേതൃത്വം നല്കുന്നത്.


Related Articles

ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരുങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?

ഫ്രാൻസിസ് പാപ്പാ: ക്രിസ്തുമസിനൊരു ങ്ങുന്ന നാമെന്താണ് ചെയ്യേണ്ടത്?   വത്തിക്കാന്‍ : 2021 ഡിസംബർ 12 ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയും ഒപ്പം നൽകിയ

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി! വത്തിക്കാൻ :  വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  ഇരുപത്തിയഞ്ചാം

Archbishop Leopoldo Girelli new Nuncio to India

Archbishop Leopoldo Girelli new Nuncio to India Bangalore 13 March 2021 (CCBI): His Holiness Pope Francis has appointed Most Rev.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<