ആർച്ച്ബിഷപ്  ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നു.

 

 

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന്     ദൈവദാസനായി പ്രഖ്യാപിക്കും.

ആർച്ച് ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്റ്. ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുന്നത്. 

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതിപത്രം ചടങ്ങിൽ വായിക്കും.

ആ പുണ്യശ്ലോകന്റെ അൻപതാം ചരമവാർഷികം ആഘോഷിക്കുന്ന വേളയിലാണ് വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികളുടെ ആദ്യഭാഗമായുള്ള ദൈവദാസ പ്രഖ്യാപനം നടത്തുന്നത്.

കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി വചനപ്രഘോഷണം നടത്തും.കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ എന്നിവർ സഹകാർമികരായിരിക്കും.

ആദ്ധ്യാത്മിക മേഖലക്കൊപ്പം തന്നെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും നിസ്തുല സംഭാവനകൾ നൽകിയ ഡോ.ജോസഫ് അട്ടിപ്പേറ്റിയാണ് വരാപ്പുഴ അതിരൂപതയുടെ പല സംരംഭങ്ങൾക്കും തുടക്കംകുറിച്ചത്. 

 

ദൈവദാസ പ്രഖ്യാപന ചടങ്ങുകളുടെഒരുക്കത്തിനായി വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം എന്നിവർ ചെയർമാൻമാരും സെന്റ്. ഫ്രാൻസീസ് അസീസി കത്തീഡ്രൽ റെക്ടർ മോൺ.ജോസഫ് പടിയാരംപറമ്പിൽ ജനറൽകൺവീനറുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. അഡ്വ.ഷെറി ജെ തോമസാണ് ജോയിന്റ് ജനറൽ കൺവീനർ. 

 

വരാപ്പുഴ ബിഷപ്സ് ഹൗസിൽ ചേർന്ന യോഗം ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ കപ്പൂച്ചിൻ സഭാംഗമായ  ഫാ.ആൻഡ്രൂസ്  അലക്സാണ്ടർ ഒഎഫ്എംകെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, വിവിധ സംഘടനാ ഭാരവാഹികൾ, വൈദീകർ , സന്യസ്ത സഭാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Related Articles

തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി

തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി ഡൽഹി : ഗിനിയയിൽ തടവിലാക്കിയ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗം

സഭാവാര്‍ത്തകള്‍ – 26 .11. 23

സഭാവാര്‍ത്തകള്‍ – 26 .11. 23   വത്തിക്കാൻ വാർത്തകൾ   ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.   വത്തിക്കാൻ

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും

വരാപ്പുഴ അതിരൂപത മതബോധനകമ്മീഷൻ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 15 ന് ആരംഭിക്കും.   കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<