പാപ്പാ : സ്നേഹിക്കാൻ പഠിക്കുന്ന ആദ്യയിടമാണ് കുടുംബം
പാപ്പാ : സ്നേഹിക്കാൻ
പഠിക്കുന്ന
ആദ്യയിടമാണ്
കുടുംബം
സ്വാർത്ഥതയുടേയും, വ്യക്തി മഹത്വത്തിന്റെയും, നിസ്സംഗതയുടേയും ധൂർത്തിന്റെയും വിഷം നിറഞ്ഞ ഒരു ലോകത്ത് കുടുംബത്തിന്റെ സൗന്ദര്യത്തെ ഫ്രാൻസിസ് പാപ്പാ പുകഴ്ത്തുകയും എന്നത്തേയുംകാൾ ഇന്ന് കുടുംബത്തെ നമ്മൾ പരിരക്ഷിക്കാൻ നിർബന്ധിതരാണ് എന്ന് അറിയിക്കുകയും ചെയ്തു.
ലൂക്കായുടെ സുവിശേഷത്തിൽ യേശുവിനെ അനുഗമിക്കുക എന്നാൽ അവനോടൊപ്പം ജീവിത സംഭവങ്ങളിലൂടെയുള്ള ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര പുറപ്പെടുക എന്നതാണ്. ഇത് വിവാഹിതരെ സംബന്ധിച്ച് എത്ര ശരിയാണ് എന്ന് പാപ്പാ പറഞ്ഞു. ബുദ്ധിമുട്ടുകളുടെയും ദു:ഖങ്ങളുടേയും പരീക്ഷണങ്ങളുടേയും നിമിഷങ്ങളിൽ വിശ്വസ്തതയുടെയും ക്ഷമയുടെയും ഒരു ദൗത്യമായി വിവാഹത്തെയും കുടുംബ ജീവിതത്തെയും അനുഭവിക്കാനാണ് നമ്മുടെ ക്രിസ്തീയ വിളി എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സ്നേഹത്തിലും സേവനത്തിലും നമുക്ക് മുന്നേ എപ്പോഴും നടക്കുന്ന യേശുവിനെ നോക്കുവാൻ കുടുംബങ്ങളെ ക്ഷണിച്ച പാപ്പാ കുടുംബ സ്നേഹം പങ്കുവയ്ക്കാനും എപ്പോഴും തുറവോടെ, പുറത്തേക്ക് നയിക്കുന്ന ശരീരത്തിലും ആത്മാവിലും ക്ഷീണിതരും ബലഹീനരും മുറിവേറ്റവരുമായി യാത്രയിൽ കണ്ടു മുട്ടുന്ന എല്ലാവരേയും സ്പർശിക്കുന്ന കുടുംബ സ്നേഹം പങ്കുവയ്ക്കാൻ അവരെ പ്രോൽസാഹിപ്പിച്ചു. സഭ അവരോടൊപ്പമുണ്ട് എന്നും സഭ അവരിലാണെന്നും അവർക്ക് ഫ്രാൻസിസ് പാപ്പാ വാഗ്ദാനം ചെയ്തു.
“കാരണം സഭ ഒരു കുടുംബത്തിൽ നിന്നാണ് ജനിച്ചത്, നസ്രത്തിലെ തിരുകുടുംബത്തിൽ നിന്ന്; സഭ കൂടുതലും കുടുംബങ്ങളാലാണ് രൂപീകൃതമാവുന്നത്, ” പാപ്പാ ഉപസംഹരിച്ചു.
Related
Related Articles
അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ…
അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ… വത്തിക്കാൻ : മാർച്ച് 4-ന് വ്യാഴാഴ്ച രാവിലെ പാപ്പാ ഫ്രാൻസിസ്ഇറാഖിലെ ജനങ്ങൾക്കായി അയച്ച വീഡിയോ സന്ദേശം : 1. അസലാം അലേക്കും …
ആറ് പുതിയ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് പാപ്പാ അംഗീകാരം നൽകി
വത്തിക്കാനിലെ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള വിശുദ്ധരുടെ നിര.. ആറ് പുതിയ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് പാപ്പാ അംഗീകാരം നൽകി വത്തിക്കാന്‍ : തിങ്കളാഴ്ച (13.12.21) വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള
ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം : തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍.
ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം : തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍. മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മെക്സിക്കോ