ഉദയംപേരൂര്‍ സൂനഹദോസ് കേരള സാമൂഹ്യ നവോത്ഥാന ത്തിന്‍റെ മുന്നോടിഃ ബിഷപ്പ് അലക്സ് വടക്കുംതല

ഉദയംപേരൂര്‍ സൂനഹദോസ് കേരള സാമൂഹ്യ

നവോത്ഥാനത്തിന്‍റെ മുന്നോടിഃ ബിഷപ്പ് അലക്സ്

വടക്കുംതല

കൊച്ചി :  ഭാരതത്തില്‍ രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച നവോത്ഥാന പ്രക്രിയയ്ക്ക് രണ്ടു നൂററാണ്ടു മുമ്പേ കേരള സമൂഹത്തിന് ആദ്യമായി നവോത്ഥാന ചിന്തകള്‍ പകര്‍ന്നു നല്‍കിയത് ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകളാണെന്ന് കേരള ലത്തീന്‍ കത്തോലിക്കാ ഹെറിറേറജ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല . ‘പൈതൃക’ ചരിത്ര സാംസ്ക്കാരിക വേദി ,ഉദയംപേരൂര്‍ സൂനഹദോസിന്‍റെ 424ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂനഹദോസിന് നേതൃത്വം നല്‍കിയ അലക്സ് മെനെസിസ് മെത്രാപ്പോലീത്ത സാമൂഹ്യ പരിഷ്ക്കരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യസ്നേഹിയായിരുന്നുവെന്നും അത്തരം ഐതിഹാസിക വ്യക്തിത്വങ്ങള്‍ വിസ്മരിക്കപ്പെടാന്‍ ഇടയാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സൂനഹദോസ് കാനോനകള്‍ കേരളീയ സമൂഹത്തിനു നല്‍കിയ നവനിര്‍മ്മാണ പ്രചോദനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഇത്തരം ആചരണങ്ങള്‍ അതിനു സഹായകമാകട്ടെ യെന്നും അദ്ദേഹം പറഞ്ഞു.
ഉദയംപേരൂര്‍ സൂനഹദോസിന്‍റെ പരിവര്‍ത്തന പ്രക്രിയാ നിര്‍ദ്ദേശങ്ങള്‍ മിക്കതും പല ഘട്ടങ്ങളായി നടപ്പിലായിക്കഴിഞ്ഞുവെന്നും അത് ഒരു പരിഷ്ക്കൃത സമൂഹസൃഷ്ടിക്ക് നിദാനമായിത്തീര്‍ന്നു വെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീ.ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് പറഞ്ഞു.
ഒരു കാലഘട്ടത്തില്‍ കേരളത്തിന് ആവശ്യമായിരുന്ന സാമൂഹ്യ പരിവര്‍ത്തന ത്തിന് അടിസ്ഥാനമിട്ട തോടൊപ്പം ശുദ്ധ മലയാള ഗദ്യത്തില്‍ പരിഭാഷ ചെയ്യപ്പെട്ട കാനോനകള്‍ ഭാഷയ്ക്കു നല്‍കിയ സംഭാവനകള്‍ ഉദാത്തമാണെന്ന് ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പ്രിമൂസ് പെരിഞ്ചേരി ചൂണ്ടിക്കാണിച്ചു.
കേരള ചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാകുന്നതിന് സൂനഹദോസ് കാനോന കള്‍ പ്രേരകമായതെങ്ങ നെയെന്ന് ചരിത്രകാരന്‍
ശ്രീ.ആന്‍റണി പൂത്തൂര്‍ വിവരിച്ചു.
‘പൈതൃക’ സാസ്ക്കാരിക വേദി പ്രസിഡന്‍റ് ഡോ.മേരിദാസ് കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ച വെബിനാറില്‍ സെക്രട്ടറി ശ്രീ.ഫ്രാന്‍സിസ് ഡിക്രൂസ് സ്വാഗതവും ട്രഷറര്‍ ശ്രീ.ബേസില്‍ മുക്കത്ത് നന്ദിയും പറഞ്ഞു.


Related Articles

 സഭാവാർത്തകൾ-26. 02. 23

സഭാവാർത്തകൾ-26.02.23   വത്തിക്കാൻ വാർത്തകൾ കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ സിറ്റി :  ഉപവാസവും കാരുണ്യപ്രവർത്തികളും കൂടുതൽ തീക്ഷ്ണതയോടെ അനുവർത്തിക്കാനുള്ള നോമ്പുകാലം

ഭവന പുനരുദ്ധാരണ പദ്ധതി

ഭവന പുനരുദ്ധാരണ   പദ്ധതി   കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ  കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്. കൊച്ചി :- മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<