കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി.

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത

യുവജനദിനാഘോഷം

കൊണ്ടാടി.

കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജന ദിനാഘോഷം കെ.സി.വൈ.എം പാനായിക്കുളം യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പാനായിക്കുളം ലിറ്റിൽ ഫ്ളവർ ദൈവാലായത്തിൽ വച്ച് നടത്തി യുവജനദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായി വരാപ്പുഴ അതിരൂപത യുവജന കമ്മിഷൻ ഡയറക്ടറും ലിറ്റിൽ ഫ്ളവർ ദേവാലയ വികാരിയുമായ ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ ത്രിവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ.ദീപു ജോസഫ് ഉയർത്തി. കെ.സി.വൈ.എം പനായികുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. വരാപ്പുഴ അതിരൂപതാ യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എം ജനറൽ സെക്രട്ടറി മിമിൽ വർഗീസ് നന്ദി അർപ്പിച്ചു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സ്മിത ആൻ്റണി, ജോർജ് രാജീവ് പാട്രിക്, കെ.സി.വൈ.എം പാനായിക്കുളം യുവജന നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

 

കെ.സി.വൈ.എം.

വരാപ്പുഴ അതിരൂപത


Related Articles

വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം:  ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : കുട്ടികളുടെ വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകർ വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് 

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. കൊച്ചി : കടമക്കുടി, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന കണ്ടെയ്നർ റോഡിൽ നാളിതുവരെയായിട്ടും വഴിവിളക്ക് തെളിയാത്തതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു.

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു. കൊച്ചി :  കളമശ്ശേരി, വിശുദ്ധ പത്താം പീയൂസ് ചർച്ച് പാരിഷ് ഹാളിൽ വരാപ്പുഴ അതിരൂപത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<