കൊച്ചിനഗരത്തിൽ ആവേശം നിറച്ച് പൈതൃക വേഷസംഗമം

കൊച്ചിനഗരത്തിൽ ആവേശം നിറച്ച് പൈതൃക വേഷസംഗമം.

കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ
പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ
സംഗമം പൈതൃകം 2023 ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പൈതൃകസംഗമത്തിൽ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.

വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.
ആലപ്പുഴ കൃപാസനം ധ്യാന കേന്ദം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ പൈതൃകഭാഷണം നടത്തി.

കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ., കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ്, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ വരാപ്പുഴ അതിരൂപത ഡയറക്ടർ
ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ് എന്നിവർ ആശംസകൾ നേർന്നു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ആന്റണി നന്ദിയും പറഞ്ഞു.

പൈതൃകസംഗമത്തിന് മുന്നോടിയായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ അണിനിരന്നു. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ
ചവിട്ടുനാടകവും മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ ഉണ്ടായിരുന്നു.

പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും ഇതിനോടനുബന്നിച്ച് സംഘടിപ്പിച്ചിരുന്നു.

 


Related Articles

വഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ഡയറക്ടറും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ മുൻ ഡയറക്ടറുമായിരുന്ന ഫാ.ഫിർമുസ്

മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ബിഷപ്പിനെ കണ്ടു 

  കൊച്ചി :  മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ

സഭാവാര്‍ത്തകള്‍ – 28.01.24.

സഭാവാര്‍ത്തകള്‍ – 28.01.24.   വത്തിക്കാൻ വാർത്തകൾ സഭയുടെ അസ്ഥിത്വത്തിന്റെ പ്രഥമ കാരണം, സ്‌നേഹം എന്ന്  ഫ്രാന്‍സീസ് പാപ്പാ  വത്തിക്കാൻ : യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം ”യുകാറ്റിന്റെ”(Youcat) പുതിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<