റോട്ടറി ഇന്റർനാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗമായ റെവ.ഫാദർ ആന്റണി അറക്കൽ അർഹനായി

റോട്ടറി ഇന്റർനാഷണൽ excellence അവാർഡിന്

വരാപ്പുഴ  അതിരൂപതാംഗമായ റെവ.ഫാദർ

ആന്റണി അറക്കൽ അർഹനായി.

 

കൊച്ചി : ഒക്ടോബർ അഞ്ചാം അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന റോട്ടറി ഇന്റർ നാഷണൽ excellence അവാർഡിന് വരാപ്പുഴ അതിരൂപതാംഗ മായ ഫാ. ആന്റണി അറക്കൽ അർഹനായി..
ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് മന്ത്രിയായ ശ്രീ കെ ആർ അനിൽകുമാറിൽ നിന്നാണ് അച്ചൻ അവാർഡ് ഏറ്റുവാങ്ങിയത്…പ്രളയ കാലത്തും കോവിഡ് കാലഘട്ടത്തിലും അച്ചൻ ചെയ്ത സാമൂഹിക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അച്ചന് കോർഡിനേറ്റർ ഐക്കൺ അവാർഡ് ലഭിച്ച ത്..
മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ ബിരുദവും ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തിയോളജിയിലും ഫിലോസഫിയിലും ഡിപ്ലോമയും അച്ചൻ കരസ്ഥമാക്കിയിട്ടുണ്ട്.. 1998 അഭിവന്ദ്യ ഡാനിയൽ അച്ചാരു പറമ്പിൽ പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച ബഹുമാനപ്പെട്ട ആന്റണി അറക്കൽ അച്ചൻ ഈ വർഷം തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ്.. വരാപ്പുഴ അതിരൂപതയിൽ ബിസിസി ഡയറക്ടർ, ലിറ്റർജി കമ്മീഷൻ ഡയറക്ടർ എന്നീ നിലകളിൽ നിസ്തുലമായ സേവനമാണ് ആന്റണി അച്ചൻ കാഴ്ചവച്ചിട്ടുള്ളത് . നിലവിൽ കടവന്ത്ര സെന്റ്.സെബാസ്റ്റ് ചർച്ച് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നു.. വൈപ്പിൻ വാടേൽ സെന്റ് ജോർജ് ഇടവക അംഗമായ അറക്കൽ തോമസ്,വെളമ്മ എന്നിവരാണ് മാതാപിതാക്കൾ


Related Articles

തീരം തീരവാസികള്‍ക്ക് അന്യമാക്കരുത് : കെ. എല്‍. സി. എ.

കൊച്ചി : തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിരവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്‍റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയതില്‍ കെ എല്‍ സി എ പ്രതിഷേധിച്ചു.  തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന

ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ

ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ   കൊച്ചി : പോപ്പ് ഫ്രാൻസിസിൻ്റെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട് വാർത്ത തികച്ചും സ്വാഗതാർഹമാണ്. ആഗോള കത്തോലിക്കാ

പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം ചെയ്തു.   കൊച്ചി :ക്യാൻസർ പിടിമുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന എന്ന് യുവതിയുടെ ജീവിതം ദൈവ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<