കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്കും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . ഡോ . ഇ .പി . ആൻ്റണി യുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ ( കെ .എൽ .സി .എ ) ന്റെ സ്ഥാപക ജനറൽ സെക്രട്ടറി […]Read More
ചൈനയിലെ രോഗഗ്രസ്ഥരായ ജനങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ പീഡിതരായ ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം : പാപ്പാ ഫ്രാന്‍സിസ്
വത്തിക്കാൻ : ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയുംചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. സിറിയയിലെ പീഡിതര്‍ക്കുവേണ്ടി മദ്ധ്യപൂര്‍വ്വദേശ രാജ്യമായ സിറിയയില്‍ ഇന്നും കൊടുംമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ ഭീതിയില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ നാടും, വീടും, സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി രക്തക്കറ പുരണ്ട കുരുതിക്കളമാണ് സിറിയ. സിറിയന്‍ ജനതയ്ക്കുവേണ്ടി അതിനാല്‍ […]Read More
കൊച്ചി : തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിരവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്‍റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയതില്‍ കെ എല്‍ സി എ പ്രതിഷേധിച്ചു. തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന ഒരു പദ്ധതികളും തത്വത്തിൽ സ്വീകാര്യമല്ല. തീരനിയന്ത്രണവിജഞ്പാന പ്രകാരം അനധികൃതനിര്‍മ്മാണങ്ങളുടെ കണക്കില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ക്രേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിക്കുന്നതിനു മുമ്പ് അതിന്‍റെ ശാസ്ത്രീയമായ ശരിതെറ്റുകള്‍ വിലയിരുത്തുകയും മറ്റ് വാസസ്ഥലങ്ങള്‍ ഇല്ലാത്ത മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും ഭവനങ്ങള്‍ […]Read More
വത്തിക്കാൻ : ഫെബ്രുവരി 6-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് രാജ്യാന്തര വ്യാപാര മേളയുടെ ഉച്ചകോടിയെ (Union of International Fairs) പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്. വിശ്വാസത്തിന്‍റെയും, സംസ്ക്കാരത്തിന്‍റെയും, ജനതകളുടെ കൂട്ടായ്മയുടെയും, ചിന്താധാരകളുടെയും സംഗമവേദിയായ റോമില്‍ ലോക വ്യാപാര മേളയുടെ ഉച്ചകോടി നടക്കുന്നത് പ്രതീകാത്മകമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ സംഗമം സവിശേഷമാകുന്നത്, കൂടുതല്‍ നീതിനിഷ്ഠവും തുറവുള്ളതുമായ ആഗോള മാനവിക സമ്പദ് വ്യവസ്ഥ പ്രസ്ഥാനം ലക്ഷ്യംവയ്ക്കുന്നതുകൊണ്ടാണെന്നു പാപ്പാ ആമുഖമായി അനുസ്മരിച്ചു. ആഗോളവത്കൃതമായ ലോകത്ത് മനുഷ്യജീവിതത്തിന്‍റെ എല്ലാ […]Read More
ഭ്രൂണഹത്യ നിയമ ഭേദഗതി അഹിംസയുടെ നാട്ടിലെ തീരാക്കളങ്കം : ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ട് കൂടുതൽ മനുഷ്യജീവനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ജീവന്റെ വിലയെ നിസ്സാരമാക്കി കാണരുത് എന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ ഭ്രുണഹത്യ നിയമ ഭേദഗതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് ഗർഭധാരണത്തിനു ശേഷം 24 ആഴ്ച്ചയായി ഉയർത്താനുള്ള നിയമഭേദഗതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് . നിലവിൽ ഗർഭഛിദ്രം നടത്താനുള്ള […]Read More
സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. റോക്കി റോബി കളത്തില്‍, ശശി തരൂര്‍ എംപി , ബിഷപ് ഡോ. സാല്‍വദോര്‍ ലോബോ, ഫാ. സ്റ്റാന്‍ലി കോയിച്ചിറ, ഫാ. റാഫി കൂട്ടുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ സമീപം. കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ശരിയും തെറ്റും തിരിച്ചറിയാതെയാണ് പലപ്പോഴും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയത്തിനായുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ […]Read More
കഴിഞ്ഞ 70 വർഷമായി തുടരുന്ന ഈ വിവേചനവും മതത്തിൻറെ പേരിൽ മാത്രമാണ്… Read More
വത്തിക്കാൻ : “ജീവിതമാണ് ചരിത്രമാകുന്നത്!” പാപ്പാ ഫ്രാന്‍സിസ് 2020-ലേയ്ക്കു പ്രബോധിപ്പിച്ച ആഗോള മാധ്യമദിന സന്ദേശം . നല്ലകഥകളും കെട്ടുകഥകളും ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലായിരുന്നു വത്തിക്കാന്‍ സന്ദേശം പ്രസിദ്ധപ്പെടുത്തിയത്. ഇത് സഭയുടെ 54-Ɔമത് സാമൂഹ്യസമ്പര്‍ക്കമാധ്യമ ദിനത്തിനുള്ള സന്ദേശമാണ്. മനുഷ്യജീവിതത്തിന്‍റെ ഭാഗമായ കഥപറച്ചിലിനെ കേന്ദ്രീകരിച്ചു തുടങ്ങുന്ന സന്ദേശത്തില്‍ ജീവിതകഥകളാണ് ചരിത്രമാകുന്നതെന്ന് പാപ്പാ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ ഈ ജീവിതകഥകള്‍ സത്യസന്ധമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് എടുത്ത പറയുന്നു. കാരണം, വ്യാജവാര്‍ത്തകള്‍ പോലെതന്നെ വ്യാജകഥകളും കെട്ടുകഥകളും […]Read More
കൊച്ചി – വിവിധ സഭകൾ തമ്മിലുള്ള ഐക്യവും സാഹോദര്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സഭൈക്യ വാരാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസീസ് പാപ്പ ഏറെ താൽപര്യത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ് സഭൈക്യമെന്നും ചാൻസലർ പറഞ്ഞു. ഡയറക്ടർ ഫാ.സോജൻ മാളിയേക്കൽ, ഫാ.ജിജു വർഗ്ഗീസ് (ഓർത്തഡോക്സ് സിറിയൻ ചർച്ച് ,വൈറ്റില ), ഫാ.വർഗ്ഗീസ് മാത്യു (മാർത്തോമാ ചർച്ച്, പാലാരിവട്ടം) , […]Read More
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്‍പതുകൊല്ലം മുന്‍പ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം അടക്കം ചെയ്ത എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സാഘോഷ സ്‌തോത്രബലിമധ്യേയാണ് നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദൈവത്തിന്റെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആധ്യാത്മികതയ്ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള അജപാലനശുശ്രൂഷയില്‍ പാവങ്ങളോടുള്ള കരുണാമസൃണമായ അനുകമ്പ ശ്രദ്ധേയമായിരുന്നു. […]Read More