കർക്കടക രസക്കൂട്ട്’ – ഭക്ഷ്യമേള സംഘടിപ്പിച്ചു. സെൻ്റ് ആൽബർട്ട് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെയും ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലിന്റെയും ശാന്തിഗിരി സിദ്ധ ആൻ്റ് ആയുർവേദ റിസർച്ച് സെൻ്ററിൻ്റെയുംസംയുക്ത ആഭിമുഖ്യത്തിൽ കർക്കടക രസക്കൂട്ട്’ എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പാരമ്പര്യ ആയുർവേദ വിജ്ഞാനത്തെയും, കർക്കടക മാസത്തിലെ ആരോഗ്യപരിപാലനവും ഔഷധക്കൂട്ടുകളുടെ ശാസ്ത്രീയതയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. വൈവിധ്യ മായ കർക്കിടക വിഭവങ്ങളുടെ പ്രദർശനം ഏറെ ആകർഷകമായിരുന്നു.കോളേജ് ചെയർമാൻ റവ. ഡോ.ആൻ്റണി തോപ്പിൽ ഉൽഘാടനം നിർവഹിച്ചു. […]Read More
മെഡ്ജുഗോറിമരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപങ്ങള്‍ വികൃതമാക്കി
മെഡ്ജുഗോറിമരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപങ്ങള്‍ വികൃതമാക്കി. മെഡ്ജുഗോറി: മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബോസ്നിയ & ഹെര്‍സെഗോവിനയിലെ മെഡ്ജുഗോറിയില്‍ അതിക്രമം. അക്രമികള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങള്‍ വികൃതമാക്കുകയും അള്‍ത്താരയ്ക്ക് തീയിടുകയും ചെയ്തു. മെഡ്ജുഗോറി തീര്‍ത്ഥാടന കേന്ദ്രത്തില്‍, വാര്‍ഷിക യുവജനോത്സവമായ ‘മ്ലാഡിഫെസ്റ്റ്’ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 2026 ജൂലൈ 28 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ പരിശുദ്ധ അമ്മയുടെ രണ്ട് രൂപങ്ങള്‍ വികൃതമാക്കുകയും സെന്റ് ജെയിംസ് […]Read More
വിശുദ്ധ മാർത്ത, മറിയം, ലാസർ 🌿 JULY 2026 വിശുദ്ധ മാർത്തയും മറിയവും ലാസറും സഹോദരങ്ങളായിരുന്നു. അവർ ബെഥാനിയയിൽ താമസിച്ചിരുന്ന യേശുവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. യേശു പലപ്പോഴും അവരുടെ വീട്ടിൽ എത്തുകയും അവർ സ്നേഹത്തോടെയും വിശ്വാസത്തോടെയും അവിടുത്തെ സ്വീകരിക്കുകയും ചെയ്തു. മാർത്ത സേവനത്തിൽ ശ്രദ്ധിച്ചപ്പോൾ, മറിയം യേശുവിന്റെ പാദത്തിങ്കൽ ഇരുന്ന് അവിടുത്തെ വചനം കേൾക്കാൻ സമയം കണ്ടെത്തി. ഇരുവരുടെയും ജീവിതത്തിലൂടെ സേവനവും പ്രാർത്ഥനയും ഒരുപോലെ പ്രധാനമാണെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. ലാസർ മരിച്ചപ്പോൾ യേശു അദ്ദേഹത്തെ […]Read More
വിശുദ്ധ അൽഫോൻസാമ്മ 🌸 july 28 വിശുദ്ധ അൽഫോൻസാമ്മ കേരളത്തിലെ ആദ്യത്തെ വനിതാ വിശുദ്ധയാണ്. ചെറുപ്പം മുതൽ യേശുവിനെ അതിയായി സ്നേഹിച്ച അവൾ, തന്റെ ജീവിതം പൂർണമായി ദൈവത്തിന് സമർപ്പിച്ചു. ജീവിതത്തിലുടനീളം രോഗങ്ങളും ശാരീരിക വേദനകളും തെറ്റിദ്ധാരണകളും അനുഭവിച്ചെങ്കിലും, അവയെല്ലാം യേശുവിന്റെ പീഡാസഹനത്തോട് ചേർത്ത് സന്തോഷത്തോടെ സ്വീകരിച്ചു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിയായി ജീവിച്ച അൽഫോൻസാമ്മ, പ്രാർത്ഥനയിലും വിനയത്തിലും അനുസരണയിലും മാതൃകയായി. ആരെയും കുറ്റപ്പെടുത്താതെ, എല്ലാവരെയും സ്നേഹിക്കുകയും തനിക്കുവേണ്ടി ദോഷം ചെയ്തവർക്കുപോലും പ്രാർത്ഥിക്കുകയും ചെയ്തു. കഷ്ടതകളെ പരാതിയില്ലാതെ […]Read More
വിശുദ്ധ പന്തലെയോൻ 🌿 JULY 27 വിശുദ്ധ പന്തലെയോൻ ഒരു വൈദ്യനായിരുന്നു. തന്റെ അറിവ് പണം സമ്പാദിക്കാനല്ല, രോഗികളെ സ്നേഹത്തോടെ ശുശ്രൂഷിക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്. ക്രിസ്തുവിൽ വിശ്വസിച്ചശേഷം, ദരിദ്രരിൽ നിന്ന് ഒരിക്കലും പ്രതിഫലം വാങ്ങാതെ ചികിത്സ നൽകി. അതുകൊണ്ട് അദ്ദേഹം “കരുണയുടെ വൈദ്യൻ” എന്ന പേരിൽ അറിയപ്പെട്ടു. ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടിരുന്ന കാലത്ത്, യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ എത്ര ഭീഷണികളും പീഡനങ്ങളും നേരിട്ടിട്ടും അദ്ദേഹം തന്റെ വിശ്വാസം തള്ളിപ്പറഞ്ഞില്ല. ഒടുവിൽ ക്രിസ്തുവിനുവേണ്ടി അദ്ദേഹം […]Read More
കെഎൽസിഡബ്ല്യു എ വരാപ്പുഴ അതിരൂപത ഭാരവാഹികൾ ചുമതലയേറ്റു. കൊച്ചി: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ അഡ്വ. വി. കെ. മിനിമോൾ മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ഇൻഫന്റ് ജീസസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, കെഎൽസിഡബ്ല്യുഎ […]Read More
ഫാ. ഫിർമുസ് കാച്ചപ്പിള്ളി OCD യുടെ 13-ാമത് അനുസ്മരണ സമ്മേളനം നടത്തി. വരാപ്പുഴ അതിരുപത KCYM ഓഫിസിൽ നടന്ന സമ്മേളനത്തിൽ ഫാ. ഫിർമുസ് ഫൗണ്ടേഷൻ പ്രസിഡണ്ട് മാത്യു ലിഞ്ചൻ റോയ് അധ്യക്ഷത വഹിച്ചു. മുൻ MP യും, CHAI യുടെ ദേശിയ പ്രസിഡണ്ടും KLCHA സംസ്ഥാന പ്രസിഡന്റുമായ ഡോ. ചാൾസ് ഡയസ് സമ്മേളനം ഉത്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ.സിബി ജോയ് ഫാ. ഫിർമുസ് കാച്ചപ്പിള്ളി അനുസ്മരണംനടത്തി. സമ്മേളനത്തിന്റെ ഭാഗമായി ലെയോ […]Read More
അശരണർക്ക് തണലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ‘സുഭിക്ഷം’ പദ്ധതി നാലാം ഘട്ടത്തിലേക്ക്
അശരണർക്ക് തണലായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ‘സുഭിക്ഷം’ പദ്ധതി നാലാം ഘട്ടത്തിലേക്ക് ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുഭിക്ഷം പദ്ധതിയുടെ നാലാം ഘട്ടം മാലിപ്പുറം സെന്റ്. ജോസഫ് ദൈവാലയത്തിൽ വെച്ച് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. എം.പി ക്ലീറ്റസ് എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ബെന്നി ബെർണാഡിനും മാലിപ്പുറം സെന്റ് ജോസഫ് ഇടവക വികാരി ഫാ.റോക്കി ജോസ്ലിൻ ചക്കാലക്കലിനും ഭക്ഷ്യ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. […]Read More
ഇല്ലുമിനൈറ്റ് 2026 വരാപ്പുഴ അതിരൂപത യുവജന സംഗമം എറണാകുളം : ഏറെ കലുഷിതമായ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ, യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് ക്രിസ്തു ദർശനങ്ങളിൽ അധിഷ്ഠിതമായ പരിഹാരം നിർദ്ദേശിക്കുവാൻ ഇല്ലുമിനൈറ്റ് യുവജന സംഗമത്തിന് കഴിയട്ടെയെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ വെരി റവ. ഫാ. എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു. യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 23ന് ചെമ്പുമുക്ക് സെൻറ് മൈക്കിൾസ് പാരിഷ് ഹാളിൽ വച്ച് നടക്കുന്ന യുവജന സംഗമത്തിന്റെ ഒരുക്കങ്ങൾക്കായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശന […]Read More
വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത് – ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം
വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത് – ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം NEET പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും, അതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ ഡൽഹിയിൽ ഉണ്ടായ പൊലീസ് നടപടികളും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും,വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കപ്പെടുകയും വേണമെന്ന ആവശ്യം ഉയർത്തിക്കൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. 📍 വേദി: ഗാന്ധി സ്ക്വയർ (എറണാകുളം ദർബാർ ഹാളിന് […]Read More