• September 8, 2026

admin

DAILY SAINTS Latest News

വിശുദ്ധ ബ്രിജിറ്റ് ഓഫ് സ്വീഡൻ 🌿 JULY 23

വിശുദ്ധ ബ്രിജിറ്റ് ഓഫ് സ്വീഡൻ 🌿 JULY 23 വിശുദ്ധ ബ്രിജിറ്റ് സ്വീഡനിലെ ഒരു രാജകുടുംബത്തിൽ ജനിച്ചു. വിവാഹിതയായി എട്ട് മക്കളുടെ അമ്മയായിരുന്നെങ്കിലും, കുടുംബജീവിതത്തെ ദൈവസ്നേഹത്തോടും പ്രാർത്ഥനയോടും ദരിദ്രസ്നേഹത്തോടും ചേർത്തു ജീവിച്ചു. ഭർത്താവായ ഉൽഫ് ഗുഡ്മാർസണോടൊപ്പം അവർ തീർഥയാത്രകളും ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തി. ഭർത്താവിന്റെ മരണശേഷം ബ്രിജിറ്റ് തന്റെ ജീവിതം പൂർണമായി ദൈവസേവനത്തിനായി സമർപ്പിച്ചു. പ്രാർത്ഥനയിൽ ലഭിച്ച ആത്മീയ അനുഭവങ്ങളിലൂടെ, മാനസാന്തരത്തിനും സമാധാനത്തിനും സഭയുടെ നവീകരണത്തിനുമായി അവൾ ധൈര്യത്തോടെ ആഹ്വാനം ചെയ്തു. പിന്നീട് അവൾ “ഓർഡർ ഓഫ് ദ […]Read More

Latest News Lay Ministry

ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം : കെഎൽസിഎ

ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം : കെഎൽസിഎ കൊച്ചി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്  തീരാ കളങ്കമാണെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ  അഭിപ്രായപ്പെട്ടു. 24 ലക്ഷം പേർ പരീക്ഷ എഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ മൂല്യനിർണയം പാളിയതും കേന്ദ്രസർക്കാരിന്റെ വലിയ വീഴ്ച തന്നെയാണ്. ജനാധിപത്യ രീതിയിൽ സമരം […]Read More

Latest News Youth Ministry

നീറ്റ് ചോദ്യപേപ്പർ ചോർച്ച : വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം

നീറ്റ് ചോദ്യപേപ്പർ ചോർച്ച : വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അപലപനീയം.   നീറ്റ്, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നീക്കം അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്ദിറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് കെ.സി.വൈ.എം സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഭാവി തന്നെ പ്രതിസന്ധിയിലാക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ പരീക്ഷ […]Read More

Family Ministry Latest News

ഒന്നാം ഫെറോന കുടുംബപ്രേഷിത ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.

ഒന്നാം ഫെറോന കുടുംബപ്രേഷിത ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.   വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോനയുടെ ആഭിമുഖ്യത്തിൽ കുടുംബപ്രേഷിത ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമം 2026 ജൂലൈ 19 ഞായറാഴ്ച വല്ലാർപാടം അവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കുടുംബപ്രേഷിത ശുശ്രൂഷ കോർഡിനേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന് നേതൃത്വം നൽകിയ ബിസിസി ഒന്നാം ഫെറോന ഡയറക്ടർ ബഹു. ഫാ. ജോൺ ക്രിസ്റ്റഫർ വടശ്ശേരി സംഗമം ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. […]Read More

Latest News Youth Ministry

വിദ്യാർത്ഥികളോടുള്ള നരനായാട്ട് ജനാധിപത്യഭാരതത്തിന് ഭൂഷണമല്ല, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വിദ്യാർത്ഥികളോടുള്ള നരനായാട്ട് ജനാധിപത്യഭാരതത്തിന് ഭൂഷണമല്ല, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത   വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഏറ്റവും വലിയ ശക്തിയാണ്.എന്നാൽ സമീപകാലത്ത് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടന്ന NEET പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും, അതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ ഡൽഹിയിൽ ഉണ്ടായ പോലീസ് നടപടികളും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ്. 2024–26 കാലഘട്ടത്തിൽ നടന്ന NEET-UG പരീക്ഷകളെ ചുറ്റിപ്പറ്റി ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ, മാർക്ക് കണക്കുകൂട്ടലിലെ വിവാദങ്ങൾ തുടങ്ങിയ നിരവധി […]Read More

Education Ministry Latest News

വിന്നേഴ്‌സ് മീറ്റ് – 2026 സംഘടിപ്പിച്ചു.

വിന്നേഴ്‌സ് മീറ്റ് – 2026  സംഘടിപ്പിച്ചു.    വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ നവദർശന്റെ ആഭിമുഖ്യത്തിൽ വിന്നേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ 10, 12 ക്ലാസ് പൊതുപരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച അതിരൂപതാംഗങ്ങളായ വിദ്യാർത്ഥികളെയും നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്നതിനായി അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊച്ചി മേയർ വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി. നേടിയവരെയും ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് കരസ്ഥമാക്കിയവരെയും തദവസരത്തിൽ അഭിവന്ദ്യ […]Read More

Archdiocese Latest News

ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.   വരാപ്പുഴ അതിരൂപത ഫ്രാൻസിസ്ക്കൻ അൽമായ സഭ വിശുദ്ധ പാദ്രെ പിയോ റീജൻ സംഘടിപ്പിച്ച ഫ്രാൻസിസക്കൻ ഫോർമേഷൻ ക്യാമ്പ് കപ്പുച്ചിൻസഭ പ്രൊവിൻഷ്യാൾഫാ. പീറ്റർ തോമസ് കപ്പുച്ചിൻ ഉദ്ഘാടനം ചെയ്യുന്നു. സ്പിരിച്ചൽ ഡയറക്ടർ ഫാദർ കുര്യാക്കോസ് കപ്പുച്ചിൻ , പോണേൽ പള്ളിവികാരി ഫാദർ ആൻ്റണി ബിബു കാടംപറമ്പിൽ, റീജൻമിനിസ്റ്റർ അലക്സ് ആട്ടൂള്ളിൽ, റീജൻസെക്രട്ടറി മാർട്ടിൻ തപ്പലോടത്ത്, സിസ്റ്റർ ബീന എന്നിവർ സമീപംRead More

Latest News Sports

എറണാകുളം റവന്യൂ ജില്ല സുബ്രതോ മുക്കർജി അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റിൽ സെന്റ്

എറണാകുളം റവന്യൂ ജില്ല സുബ്രതോ മുക്കർജി അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റിൽ സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.    ചോറ്റാനിക്കര ഗവ എച്ച് എസ് എസിൽ വച്ച് നടന്ന എറണാകുളം റവന്യൂ ജില്ല സുബ്രതോ മുഖർജി ഇന്റർ സ്കൂൾ അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റിൽ എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂൾ ജേതാക്കളായി. ജൂലൈ 23 ന് തൃശ്ശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് സെന്റ് ആൽബർട്സ് ഹൈസ്കൂൾ പങ്കെടുക്കും.Read More

DAILY SAINTS Latest News

വിശുദ്ധ മറിയം മഗ്‌ദലേന 🌹- JULY 22

വിശുദ്ധ മറിയം മഗ്‌ദലേന 🌹 – JULY 22   വിശുദ്ധ മറിയം മഗ്‌ദലേന യേശുവിന്റെ ഏറ്റവും വിശ്വസ്തരായ ശിഷ്യരിൽ ഒരാളായിരുന്നു. യേശു അവളെ പാപത്തിന്റെയും ദുരിതത്തിന്റെയും ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ചു. ആ അനുഭവത്തിനുശേഷം അവൾ തന്റെ ജീവിതം മുഴുവൻ യേശുവിനെ അനുഗമിക്കുകയും അവിടുത്തെ ശുശ്രൂഷയിൽ പങ്കുചേരുകയും ചെയ്തു. യേശുവിന്റെ പീഡാസഹനത്തിലും കുരിശുമരണത്തിലും അവൾ അവിടുത്തെ വിട്ടുപോയില്ല. യേശുവിന്റെ ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശാൻ ഈസ്റ്റർ പ്രഭാതത്തിൽ കല്ലറയിലെത്തിയ ആദ്യ ശിഷ്യരിൽ ഒരാളായിരുന്നു അവൾ. അവിടെയാണ് ഉയിർത്തെഴുന്നേറ്റ യേശു […]Read More

DAILY SAINTS Latest News

വിശുദ്ധ ലോറൻസ് ഓഫ് ബ്രിൻഡിസി 🌿 – JULY 21

വിശുദ്ധ ലോറൻസ് ഓഫ് ബ്രിൻഡിസി 🌿 – JULY 21   ഇറ്റലിയിലെ ബ്രിൻഡിസി നഗരത്തിൽ ജനിച്ച വിശുദ്ധ ലോറൻസ് ചെറുപ്പം മുതൽ അസാധാരണമായ ബുദ്ധിശക്തിയും ദൈവസ്നേഹവും പ്രകടിപ്പിച്ചു. പിന്നീട് കപ്പുചിൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം വൈദികനായി. ബൈബിൾ, ദൈവശാസ്ത്രം, നിരവധി ഭാഷകൾ എന്നിവയിൽ അദ്ദേഹത്തിന് ആഴമായ അറിവുണ്ടായിരുന്നു. അതുകൊണ്ട് സഭ അദ്ദേഹത്തെ മികച്ച പ്രസംഗകനായും ദൈവശാസ്ത്രജ്ഞനായും ആദരിച്ചു. യൂറോപ്പിൽ വിശ്വാസപരമായ ആശയക്കുഴപ്പങ്ങളും യുദ്ധങ്ങളും ഉണ്ടായിരുന്ന കാലത്ത്, അദ്ദേഹം ധൈര്യത്തോടെ സുവിശേഷം പ്രസംഗിക്കുകയും സഭയിൽ ഐക്യവും സമാധാനവും […]Read More