‘പെറ്റൽസ്’ ലൈഫ് സ്റ്റൈൽ എക്സിബിഷനും സെയിലും ഓഗസ്റ്റ് 8-ന് പെരുമാനൂരിൽ. കൊച്ചി: കൊച്ചിയിലെ 13 വനിതാ സംരംഭകർ ചേർന്നൊരുക്കുന്ന ‘പെറ്റൽസ്’ (Petals) ലൈഫ് സ്റ്റൈൽ എക്സിബിഷൻ & സെയിൽ ഓഗസ്റ്റ് 8 ശനിയാഴ്ച നടക്കും. പെരുമാനൂർ സെന്റ് ജോർജ് പാരിഷ് ഹാളിൽ രാവിലെ 9:00 മണി മുതൽ രാത്രി 9:00 മണി വരെയാണ് പ്രദർശനവും വിപണനവും ക്രമീകരിച്ചിരിക്കുന്നത്. ടി. ജെ. വിനോദ് എം.എൽ.എ (T. J. Vinod MLA) ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പെരുമാനൂർ സെന്റ് […]Read More
വിശുദ്ധ ഇഗ്നേഷ്യസ് ലയോള 🌿 july 31 വിശുദ്ധ ഇഗ്നേഷ്യസ് ലയോള സ്പെയിനിലെ ഒരു സൈനികനായിരുന്നു. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളോളം കിടപ്പിലായി. ആ സമയത്ത് വായിക്കാൻ ലഭിച്ചത് യേശുവിന്റെ ജീവിതവും വിശുദ്ധരുടെ ജീവിതകഥകളും മാത്രമായിരുന്നു. അവ വായിച്ചപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം മാറി. ലോകമഹത്വത്തിനുപകരം ക്രിസ്തുവിനെ പിന്തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. സുഖം പ്രാപിച്ച ശേഷം അദ്ദേഹം തന്റെ പഴയ ജീവിതം ഉപേക്ഷിച്ച് പ്രാർത്ഥനയിലും പഠനത്തിലും ദൈവസേവനത്തിലും മുഴുകി. പിന്നീട് ജെസ്യൂട്ട് സഭ (Society of […]Read More
വിശുദ്ധ അൽഫോൻസസ് ലിഗ്വോറി 🌿 August 01 വിശുദ്ധ അൽഫോൻസസ് ലിഗ്വോറി ഇറ്റലിയിലെ പ്രശസ്തനായ ഒരു അഭിഭാഷകനായിരുന്നു. എന്നാൽ ദൈവത്തിന്റെ വിളി തിരിച്ചറിഞ്ഞ അദ്ദേഹം വലിയ പ്രശസ്തിയും സമ്പത്തും ഉപേക്ഷിച്ച് വൈദികനായി. പ്രത്യേകിച്ച് ദരിദ്രർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും സുവിശേഷം അറിയിക്കാനാണ് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചത്. പിന്നീട് അദ്ദേഹം റെഡംപ്റ്ററിസ്റ്റ് സന്യാസസഭ (Congregation of the Most Holy Redeemer) സ്ഥാപിച്ചു. ലളിതമായ ഭാഷയിൽ ദൈവസ്നേഹം ജനങ്ങളിലേക്ക് എത്തിച്ച അദ്ദേഹം, അനേകം ആത്മീയ ഗ്രന്ഥങ്ങളും പ്രാർത്ഥനാപുസ്തകങ്ങളും രചിച്ചു. […]Read More
വിശുദ്ധ യൂസേബിയസ് ഓഫ് വെർചെല്ലി 🌿 August 2 വിശുദ്ധ യൂസേബിയസ് ഇറ്റലിയിലെ വെർചെല്ലി നഗരത്തിന്റെ ആദ്യ മെത്രാനായിരുന്നു. സഭയിൽ വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്ന കാലത്ത്, യേശു യഥാർത്ഥ ദൈവമാണെന്ന സത്യം അദ്ദേഹം ധൈര്യത്തോടെ പ്രസംഗിച്ചു. സത്യവിശ്വാസത്തിൽ ഉറച്ചുനിന്നതിനാൽ അദ്ദേഹത്തിന് നാടുകടത്തലും കഷ്ടതകളും സഹിക്കേണ്ടിവന്നു. എന്നാൽ ഒരു പീഡനവും അദ്ദേഹത്തെ ക്രിസ്തുവിൽ നിന്ന് അകറ്റിയില്ല. നാടുകടത്തലിൽ നിന്നു മടങ്ങിയെത്തിയ ശേഷം അദ്ദേഹം സഭയെ വീണ്ടും ശക്തിപ്പെടുത്തുകയും, വൈദികരെയും വിശ്വാസികളെയും വിശുദ്ധജീവിതത്തിലേക്ക് നയിക്കുകയും ചെയ്തു. ഒരു മെത്രാനായിരുന്നെങ്കിലും ലളിതമായ […]Read More
വിശുദ്ധ ലിദിയ 🌸 August 3 വിശുദ്ധ ലിദിയ യൂറോപ്പിലെ ആദ്യ ക്രിസ്ത്യൻ വിശ്വാസികളിൽ ഒരാളായി അറിയപ്പെടുന്നു. ധൂമ്രവർണ വസ്ത്രങ്ങളുടെ വ്യാപാരിയായിരുന്ന അവൾ, പ്രസംഗിച്ച ദൈവവചനം ശ്രദ്ധയോടെ കേട്ടു. കർത്താവ് അവളുടെ ഹൃദയം തുറന്നതിനാൽ അവൾ യേശുവിൽ വിശ്വസിക്കുകയും കുടുംബസമേതം മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു. വിശ്വാസം സ്വീകരിച്ച ശേഷം, തന്റെ വീട് വിശ്വാസികൾക്ക് തുറന്നുകൊടുത്ത് പ്രാർത്ഥനയ്ക്കും സുവിശേഷപ്രഘോഷണത്തിനും ഒരു കേന്ദ്രമാക്കി. സ്വന്തം സമ്പത്തും കഴിവുകളും ദൈവത്തിന്റെയും സഭയുടെയും സേവനത്തിനായി സന്തോഷത്തോടെ ഉപയോഗിച്ച അവൾ, ആദ്യകാല സഭയുടെ […]Read More
വല്ലാർപാടം മരിയൻ തീർത്ഥാടനം പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു
വല്ലാർപാടം മരിയൻ തീർത്ഥാടനം പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു. കൊച്ചി : ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തിനും ബൈബിൾ കൺവെൻഷനുമായി വല്ലാർപാടം റോസറി പാർക്കിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാർ ജനറൾ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ നിർവ്വഹിച്ചു. ആഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ പിഡിഎം നയിക്കും.സെപ്റ്റംബർ 13 നാണ് വല്ലാർപാടം തീർത്ഥാടനം. ചടങ്ങിൽ ബസിലിക്ക […]Read More
തീരസംരക്ഷണം- സമഗ്ര പദ്ധതി നടപ്പിലാക്കും : മന്ത്രി മോൻസ് ജോസഫ് കെ.ആർ.എൽ.സി.സി പ്രൊഫഷണൽസ്
തീരസംരക്ഷണം- സമഗ്ര പദ്ധതി നടപ്പിലാക്കും : മന്ത്രി മോൻസ് ജോസഫ് കെ.ആർ.എൽ.സി.സി പ്രൊഫഷണൽസ് കോണ്‍ക്ലേവ് 2026 കേരളത്തിന്റെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പത്ത് ഹോട്ട്സ്പോട്ടുകളിൽ 4000 കോടി രൂപയുടെ പദ്ധതി അടിയന്തരമായി നടപ്പിലാക്കുമെന്ന് കേരള വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയ രൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (KRLCC) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രൊഫഷണൽസ് […]Read More
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത 2026–27 അംഗത്വ വിതരണോൽഘാടനം. കേരള കത്തോലിക്കാ സഭയിലെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത, യുവജനങ്ങളുടെ സാമൂഹിക, കലാ-കായിക, വിദ്യാഭ്യാസ, ആത്മീയ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചുവരികയാണ്. 1974-ൽ പ്രവർത്തനമാരംഭിച്ച ഈ പ്രസ്ഥാനം, വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവർത്തനങ്ങൾ നടത്തി മുന്നേറിയ, ഒരുപാട് മഹാരഥന്മാരെ സൃഷ്ടിച്ച പ്രസ്ഥാനമാണ് കെ.സി.വൈ.എം, കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിലെ അംഗത്വ വിതരണത്തിന്റെ ഭാഗമായി, അതിരൂപത മെമ്പർഷിപ്പ് ക്യാമ്പയിൻ […]Read More
തീവ്രമഴയിൽ സംസ്ഥാനത്ത് ഉടനീളം ഉണ്ടാകുന്ന വെള്ളപൊക്കത്തിലും , പ്രകൃതി ദുരന്തങ്ങളിലും ക്ലേശം അനുഭവിയ്ക്കുന്നവരെ
തീവ്രമഴയിൽ സംസ്ഥാനത്ത് ഉടനീളം ഉണ്ടാകുന്ന വെള്ളപൊക്കത്തിലും , പ്രകൃതി ദുരന്തങ്ങളിലും ക്ലേശം അനുഭവിയ്ക്കുന്നവരെ സഹായിക്കാൻ എല്ലാ കെഎൽസിഎ പ്രവർത്തകരും മുന്നിട്ടിറങ്ങണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ ) കൊച്ചി : തീവ്രമഴമൂലം സംസ്ഥാനത്തുട നീളമുണ്ടാകുന്ന വെള്ള പൊക്കത്തിൽ ദുരിതമ നുഭവിയ്ക്കുന്നവരെ സഹായിക്കാൻ കേരളത്തിലെ എല്ലാ കെ.എൽ.സി.എ യൂണിറ്റുകളും മുന്നിട്ടി റങ്ങണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. തീവ്രമഴമൂലം നിറഞ്ഞ പല ഡാമുകളും ഇതിനകം തന്നെ തുറന്നു […]Read More
വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോന അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോന അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോനയുടെ അഭിമുഖ്യത്തിൽ അജപാലന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം 2026 ആഗസ്റ്റ് 2 ഞായറാഴ്ച തേവര സെന്റ് ജോസഫ് ദേവാലയത്തിൽ (സെന്റ് ജൂഡ് ) വെച്ച് നടത്തി. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അജപാലന ശുശ്രൂഷ കോർഡിനേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു. ഒന്നാം ഫെറോന അജപാലന ശുശ്രൂഷ ഡയറക്ടർ ബഹു. ഫാ. ലിതിൽ ജോസ് നെടുംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം […]Read More