വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു. കൊച്ചി : ഇന്ന് (27.02.23 )രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ മോൺ. മാത്യു കല്ലിങ്കൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ഫാ യേശുദാസ് പഴമ്പള്ളി അധികാരമേറ്റത്. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വരുന്ന മീഡിയ കമ്മീഷൻ ഡയറക്ടർ , വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനൽ ആയ കേരളവാണി ഡയറക്ടർ എന്നീ നിലകളിലും ഫാ യേശുദാസ് […]Read More
കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി
കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി പാലത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതുശ്ശേരി -കടമക്കുടിയിലെ അപകടാവസ്ഥയിലുള്ള പാലത്തിൽ പ്രമുഖ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റ് വൈസ് പ്രസിഡൻറ് ജെഫ്രിൻ ഡയസ് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ മുഖ്യാഅതിഥായിരുന്നു.ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, രണ്ടാം വാർഡ് മെമ്പർ […]Read More
മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ ദൈവാലയത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു. കൊച്ചി : കുടുംബ വിശുദ്ധീകരണ വർഷത്തിൽ മൂലമ്പിള്ളി സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ വിൻസൻഷ്യൻ വൈദികർ നേതൃത്വം നൽകുന്ന പോപ്പുലർ മിഷൻ ധ്യാനം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുട്ടുങ്കൽ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്തു. മാർച്ച് 3 വരെയുള്ള ആറ് ദിനങ്ങളിൽ രാവിലെ 5.30 മുതൽ 7 മണി വരെയും വൈകിട്ട് 6.30 മുതൽ 9.30 വരെയുമായി ഇടവകയിലെ മൂന്ന് സെന്ററുകളിലായാണ് ധ്യാനം നടത്തപ്പെടുക. […]Read More
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൊച്ചി : ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവകയുടെ 450 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ മാതാപിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ ക്ലാസ്സ് നയിച്ചു. ഇടവക വികാരി ഫാ . ആന്റണി ചെറിയകടവിൽ ഉദ്ഘാടനം ചെയ്തു . സഹവികാരി ഫാ. ഷാമിൽ ജോസഫ് തൈക്കൂട്ടത്തിൽ, ഇടവകയിലെ കേന്ദ്രസമിതി, മതബോധനവിഭാഗം എന്നിവർ നേതൃത്വം നൽകി.Read More
കെഎൽസിഎ വരാപ്പുഴ അതിരൂപത നേതൃ യോഗം സംഘടിപ്പിച്ചു. കൊച്ചി : കെഎൽസിഎ സുവർണ്ണ ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വരാപ്പുഴ അതിരൂപതയിലെ യൂണിറ്റ് ഭാരവാഹികളുടെ നേതൃസംഗമം കെഎൽസി എ മുൻ സംസ്ഥാന പ്രസിഡന്റ് ഷാജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി ഇ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അദ്ധ്യക്ഷത വഹിച്ചു. കെഎൽ സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത […]Read More
സഭാവാർത്തകൾ-26.02.23 വത്തിക്കാൻ വാർത്തകൾ കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : ഉപവാസവും കാരുണ്യപ്രവർത്തികളും കൂടുതൽ തീക്ഷ്ണതയോടെ അനുവർത്തിക്കാനുള്ള നോമ്പുകാലം ദൈവത്തെ പിന്തുടരാനും, യഥാർത്ഥ ജീവിതത്തിന്റെ പരിവർത്തനത്തിന്റെ പാതയിലേക്ക് വരാനുമുള്ള സമയമാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. പാവപ്പെട്ടവരോടും പട്ടിണിയനുഭവിക്കുന്നവരോടും തന്നെത്തന്നെ തുലനം ചെയ്ത യേശുവിനെയായിരിക്കും നാം നമ്മുടെ കാരുണ്യപ്രവർത്തികളിലൂടെ സേവിക്കുക എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതിരൂപതാ വാർത്തകൾ. ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : വരാപ്പുഴ […]Read More
ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടണം. കുടുംബങ്ങളിൽ ഒരുമിച്ചുള്ള പ്രാർത്ഥനയും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള ഭക്ഷണവും ഹൃദയം തുറന്നുള്ള സംസാരവും ഉണ്ടാകണം. ആത്മപരിത്യാഗവും ദാനധർമ്മങ്ങളും പ്രാർത്ഥനയും ഈ നോമ്പു കാലഘട്ടത്തെ കൂടുതൽ ധന്യമാക്കും. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന വിഭൂതി […]Read More
സഭാ വാർത്തകൾ -19.02.23 വത്തിക്കാൻ വാർത്തകൾ തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി : ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ 41,000-ത്തിലധികം പേർ മരിക്കുകയും, പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും, നിരവധിപേർ ഭവനരഹിതരാകുകയും ചെയ്ത ഹൃദയഭേദകമായ അവസ്ഥയിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായുടെ നേരിട്ടുള്ള ഇടപെടൽ ലോകശ്രദ്ധയാകർഷിക്കുന്നു. കത്തോലിക്കാ സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡികാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന, തുർക്കിയിലും […]Read More
തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി : കഴിഞ്ഞ ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ 41,000-ത്തിലധികം പേർ മരിക്കുകയും, പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും, നിരവധിപേർ ഭവനരഹിതരാകുകയും ചെയ്ത ഹൃദയഭേദകമായ അവസ്ഥയിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായുടെ നേരിട്ടുള്ള ഇടപെടൽ ലോകശ്രദ്ധയാകർഷിക്കുന്നു. കത്തോലിക്കാ സഭയുടെ വത്തിക്കാനിലെ ഉപവി പ്രവർത്തനങ്ങളുടെ ഓഫീസായ ഡികാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റി മുഖേന, തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാഥമിക സഹായം […]Read More
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും നടന്നു. ആലപ്പുഴ: കെ.എൽ.സി.ഡബ്ള്യു എ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും ആലപ്പുഴ രൂപതയിൽ പൂങ്കാവ് സ്വർഗാരോപിത മാതാ തീർത്ഥാടക സെന്ററിൽ വച്ച് 2023 ഫെബ്രുവരി 13 ന് നടക്കുകയുണ്ടായി. രാവിലെ 9.30 സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസ് പതാക ഉയർത്തി ജനറൽ കൗൺസിലിന് തുടക്കം കുറിച്ചു. 10 മണിക്ക് “ലത്തീൻ വനിതകളുടെ വളർച്ചയിൽ കെ.എൽ.സി.ഡബ്ല്യു.എ യുടെ യുടെ പ്രസക്തി” എന്ന […]Read More