admin

International News

തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ  

തന്റെ മുൻഗാമിക്ക് യാത്രാമൊഴിയേകുന്ന ഫ്രാൻസിസ് പാപ്പാ     വത്തിക്കാൻ : ഇറ്റാലിയൻ സമയം രാവിലെ 9.30-നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി) മൃതസംസ്കാരച്ചടങ്ങിന്റെ ഭാഗമായി അർപ്പിക്കപ്പെട്ട വിശുദ്ധ ബലി ആരംഭിച്ചത്. ലത്തീൻ ഭാഷയിൽ അർപ്പിക്കപ്പെട്ട ബലിമധ്യേ നൽകിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തു പിതാവിന്റെ ഹിതം നിറവേറ്റി, ജീവിതബലി പൂർത്തിയാക്കിയതിനെ ആസ്പദമാക്കിയാണ് സംസാരിച്ചത് പ്രഭാഷണത്തെത്തുടർന്ന് എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്റെ ആത്മാവിനെ ദൈവപിതാവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടുള്ള വിശുദ്ധ ബലി ഭക്‌തസാന്ദ്രമായി തുടർന്നു. വിശുദ്ധബലിയർപ്പണത്തിന് ശേഷം ബെനഡിക്ട് […]Read More

Kerala News

ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമ: അർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമ: അർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി : ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു. കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്മരണയ്ക്കായി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പ്രാർത്ഥനാ ശുശ്രൂഷയും തുടർന്ന് നിശബ്ദമായുള്ള മെഴുകുതിരി പ്രദക്ഷിണവും അനുസ്മരണയോഗവും നടന്നു. ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ബെനഡിക്ട് പതിനാറാമൻ പാപ്പയോടുള്ള തന്റെ […]Read More

Kerala News

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ: ആർച്ബിഷപ് ഡോ.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ: ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ കൊച്ചി : കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ. സഭയെ എട്ടു വർഷക്കാലമാണ് അദ്ദേഹം ആചാര്യസ്ഥാനത്തു നിന്ന് നയിച്ചത്. എങ്കിലും അതിനും ഏറെ നാളുകൾ മുൻപ് റോമൻ കൂരിയായുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു എന്നുള്ളത് നമുക്കേവർക്കും അറിവുള്ള കാര്യമാണ്. വി. ജോൺപോൾ രണ്ടാമൻ പാപ്പ കാലം ചെയ്തതിന് തുടർന്ന് ഏപ്രിൽ 19ന് നടന്ന കോൺക്‌ളെവിൽ 115 […]Read More

Kerala News

വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷത്തിന് തുടക്കമായി

വരാപ്പുഴ അതിരൂപതയിൽ കുടുംബവിശുദ്ധീകരണ വർഷത്തിന് തുടക്കമായി   കൊച്ചി : വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷം 2023 അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരിതെളിച്ചും വിശുദ്ധീകരണത്തിന്റെ അടയാളമായി കുന്തുരുക്കം പുകച്ചും ഉദ്ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുള്ള സിനഡിന്റെയും കേരള സഭാനവീകരണ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ കോവിഡനന്തര ആത്മീയ വരൾച്ചയിൽ നിന്നും സുസ്ഥിരവും ക്രിസ്തുവിലേക്ക് തുടരുന്നതുമായ ആത്മീയ വളർച്ചയിലേക്ക് ഉയരുക എന്ന ലക്ഷ്യത്തോടെയാണ് കേരളസഭയിൽത്തന്നെ ആദ്യമായി കുടുംബ വിശുദ്ധീകരണ വർഷമായി ആചരിക്കാൻ വരാപ്പുഴ അതിരൂപത […]Read More

Health

107 കാരന്റെ വിജയഗാഥ ജയപ്രകാശിന് പുതിയ ജീവിതത്തിനു പ്രചോദനമായി

107 കാരന്റെ വിജയഗാഥ ജയപ്രകാശിന് പുതിയ ജീവിതത്തിനു പ്രചോദനമായി.   കൊച്ചി: അപൂർവ്വ ബോൺ ട്യൂമർ ബാധിച്ച് ഒന്നര പതിറ്റാണ്ടുകാലം ദുരിതംപേറിയ ചേർത്തല സ്വദേശിയായ 57കാരന്റെ തുടയെല്ലും മുട്ടും ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. തുടയെല്ലിനെ ഗുരുതരമായി ബാധിച്ചിരുന്ന അപൂർവ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. എറണാകുളം ലൂർദ്‌ ആശുപത്രിയിലെ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ , ഓങ്കോ സർജറി, അനസ്തേഷിയോളജി വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. 10 ലക്ഷം പേരിൽ ഒരാൾക്ക് എന്ന തോതിൽ വളരെ അപൂർവമായി […]Read More

Kerala News

ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു.   കൊച്ചി:സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈറ്റില്ലമാണ് കുടുംബമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. എറണാകുളം പാപ്പാളി ഹാളില്‍ 2022 ഡിസംബര്‍ 11-ാം തീയതി ഞായറാഴ്ച നടന്ന വരാപ്പുഴ അതിരൂപത ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ച് പ്രാര്‍ത്ഥിച്ചും പരസ്പരം പങ്കുവച്ചും വളര്‍ന്ന കുടുംബങ്ങളിലെ മക്കള്‍ സമൂഹത്തിന് മുതല്‍ കൂട്ടായിരിക്കുമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. സംഗമത്തിൽ എത്തിയ ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും, […]Read More

Kerala News

വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു

വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു   കൊച്ചി  : വികസനത്തിന്റെ ഇരകൾ മാത്രമല്ല ഗുണഭോക്താക്കൾ ആകാനും സാധ്യതകൾ ഉണ്ടാകുന്ന തരത്തിൽ വരും നാളുകളിൽ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ പറഞ്ഞു. വികസനത്തിന്റെ ഇരകൾ ശിഥിലമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്യപ്പെടുന്ന രീതി മാറണമെന്നും ഭരണകൂടത്തിനു മുമ്പിൽ ന്യായമായ ആവശ്യങ്ങൾക്കായി ഐക്യത്തോടെ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയുടെ അതിർത്തിയിൽ ഉൾപ്പെടുന്ന വിവിധ നിയോജക മണ്ഡലങ്ങളിൽ വികസന […]Read More

Kerala News

സഭാ വാർത്തകൾ (11.12.22 )

സഭാ വാർത്തകൾ (11.12.22 ) വത്തിക്കാൻ വാർത്തകൾ പരിശുദ്ധ അമ്മയ്‌ക്കൊപ്പം നടന്ന് വിശുദ്ധിയിൽ ജീവിക്കുക: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാൻ :  പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ, പരിശുദ്ധ കന്യകാമറിയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, . നന്മ തിരഞ്ഞെടുക്കുവാനും, തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാനും പരിശുദ്ധ അമ്മയുടെ കരം പിടിച്ച്മുന്നോട്ടുപോകുവാനും,പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. പാപമില്ലാതിരുന്ന ഏക മനുഷ്യവ്യക്തിയായ പരിശുദ്ധ അമ്മ, നമ്മുടെ ആധ്യാത്മികപോരാട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടെന്നത് നമുക്ക് ധൈര്യമേകുന്ന ഒരു വസ്തുതയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിരൂപതാ വാർത്തകൾ […]Read More

Kerala News

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക്

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക് കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച ഉപഭോക്ത സേവനം നൽകുന്ന ആശുപത്രിക്കുള്ള അവാർഡ് വവരാപ്പുഴ അതിരൂപതാ സ്ഥാപനമായ ലൂർദ് ആശുപത്രിക്ക് ലഭിച്ചു. വിവരാവകാശ കൗൺസിൽ (ആർ ടി ഐ) ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിൽ നിന്നും ഏറ്റുവാങ്ങി. ഗുണഭോക്താക്കളുടെ സമഗ്രമായ നന്മയ്ക്കുള്ള ആശുപത്രിയുടെ ഇടപെടലും ഉപഭോക്‌തൃ സൗഹൃദ സേവനങ്ങളും പരിഗണിച്ചാണ് ഈ അവാർഡ് നിർണയിക്കപ്പെട്ടത്. […]Read More

Kerala News

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.. വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ആശിസ് ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ, ജുഡീഷ്യൽ വികാർ ഫാ. ലിക്സൺ അസ്വേസ്, ആശിസ് അഡ്മിനിസ്ട്രേറ്റർ ഫാ. ബെൻസൺ ആലപ്പാട്ട്, ഫാ. ഡിനോയ് റിബേര, […]Read More