ക്രിസ്തുവാണ് മോചനം നൽകുന്നവൻ: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവാണ് മോചനം

നൽകുന്നവൻ:

ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍: പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും മോചനം നൽകുന്നവൻ ക്രിസ്തുവാണെന്ന് ഫ്രാൻസിസ് പാപ്പാ.

ജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന ആന്തരിക ശൂന്യത, ഒറ്റപ്പെടൽ എന്നിവയിൽനിന്നുള്ള മോചനം നൽകുന്നതും, പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും രക്ഷിക്കുന്നതും ക്രിസ്തുവാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിനാൽ രക്ഷിക്കപ്പെടുവാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നവരെ ജീവിതത്തിലെ തിന്മകളിൽനിന്ന് മോചിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് നവംബർ 24 ബുധനാഴ്ച എവഞ്ചേലി ഗൗദിയും (#EvangeliiGaudium) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിലൂടെയാണ് പാപ്പാ എഴുതിയത്. സുവിശേഷത്തിലൂടെ യേശുവിനെ കണ്ടുമുട്ടുന്ന ഓരോരുത്തരുടെയും ഹൃദയവും, ജീവിതം മുഴുവനും, സുവിശേഷം

 

നൽകുന്ന സന്തോഷത്താൽ നിറയുമെന്ന് പാപ്പാ എഴുതി.

2013 നവംബർ 24-ന്, വിശ്വാസത്തിന്റെ വർഷം അവസാനിക്കുന്ന വേളയിൽ, ക്രിസ്തുവിന്റെ രാജത്വത്തിരുന്നാളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ തന്നെ നൽകിയ എവഞ്ചേലി ഗൗദിയും എന്ന അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയതിന്റെ എട്ടാം വാർഷികദിനത്തിലാണ്, സുവിശേഷം നൽകുന്ന സന്തോഷത്തെക്കുറിച്ചും, ക്രിസ്തു നൽകുന്ന മോചനത്തിന്റെ അനുഭവത്തെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ വീണ്ടും എല്ലാവരെയും ഓർമ്മിപ്പിച്ചത്.


Related Articles

സഭാവാർത്തകൾ – 06.08.23

സഭാവാർത്തകൾ – 06.08.23   വത്തിക്കാൻവാർത്തകൾ ശാസ്ത്രവിജ്ഞാനത്തിൽ മാത്രമല്ല, മാനവികതയിലും ഐക്യദാർഢ്യത്തിലും വളരുക: യുവജനങ്ങളോട്  ഫ്രാൻസിസ്  പാപ്പാ. വത്തിക്കാന്‍ സിറ്റി : ലോകായുവജനദിനാഘോഷത്തിന്റെ ഭാഗമായി പോർച്ചുഗലിലെത്തിയ ഫ്രാൻസിസ്

പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലൊരു നേർക്കാഴ്ച!

പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലൊരു നേർക്കാഴ്ച! വത്തിക്കാൻ : ഭാരതത്തിലേക്ക്  പാപ്പായെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസീസ് പാപ്പാ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്

Archbishop Leopoldo Girelli new Nuncio to India

Archbishop Leopoldo Girelli new Nuncio to India Bangalore 13 March 2021 (CCBI): His Holiness Pope Francis has appointed Most Rev.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<