ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ

ധ്യാനത്തിനായൊരുങ്ങി തോട്ടുവ

നവജീവൻ

ആനിമേഷൻ സെന്റർ

 

കൊച്ചി : പെരുമ്പാവൂരിനടുത്ത് പ്രകൃതി രമണീയമായ തോട്ടുവാ തീരത്ത് നവീകരിച്ച “നവജീവൻ ആനിമേഷൻ സെന്ററിൻ്റെ” ആശിർവാദകർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു. വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ കുടുംബങ്ങൾ,യുവജനങ്ങൾ, മതബോധന അധ്യാപകർ ഭക്തസംഘടനകൾ എന്നിവർക്കായി താമസിച്ചുള്ള ധ്യാനവും (20 പേർക്ക്) എല്ലാ രണ്ടാം ശനിയാഴ്ചകളിൽ ഏകദിന ധ്യാനവും( 30 പേർക്ക്) മറ്റു ആത്മീയ ഒത്തുചേരലുകളും ഈ വരുന്ന മെയ് മാസം 15 തീയതി മുതൽ ആരംഭിക്കുo.നവജീവൻ ആനിമേഷൻ സെൻ്ററിൻ്റെ ഡയറക്ടർ ബഹു.വിബിൻ ചൂതംപറമ്പിലച്ചനും ടീമുമായിരിക്കും ധ്യാനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആശിർവാദ കർമ്മത്തിൽ അതിരൂപതാ പ്രൊക്കുറേറ്റർ ഫാ.സോജൻ മാളിയേക്കലും വൈദികരും സമർപ്പിതരും ആത്മീയ സംഘടനകളുടെ നേതൃനിരയിലുള്ളവരും സമീപവാസികളും പങ്കെടുത്തു


Related Articles

വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി

വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി.   കൊച്ചി : പെരുമാനൂർ വിദ്യാദ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെൻ്റ് ആൽബർട്ട് സ് കോളേജ്, കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട്

പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം അറക്കലിന്റെത്   – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം  അറക്കലിന്റെത്   – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : കേരള കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തകർക്കിടയിലെ ആചാര്യനായിരുന്നു ഷെവലിയാർ

 ഫ്രാൻസിസ് പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാര്‍ച്ച്  25 ബുധനാഴ്ച (മംഗളവർത്ത തിരുനാൾ ദിനം)  ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) എല്ലാ വിശ്വാസികളും ഫ്രാന്‍സിസ് പാപ്പയോടു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<