യുദ്ധോപകരണനിർമ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ

യുദ്ധോപകരണനിർ

മ്മാണം നിറുത്തുക:

ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ : യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ യുദ്ധത്തിനായുള്ള ആയുധങ്ങളുടെ നിർമ്മാണം നിറുത്തുവാനും സമാധാനം തേടുവാനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

യുദ്ധങ്ങളിൽ മരിച്ച ആളുകളുടെ ശവക്കല്ലറകൾ സമാധാനത്തിനായുള്ള ഒരു സന്ദേശമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അവയ്ക്കരികിലൂടെ നടന്നുനീങ്ങുന്ന ഓരോ ആളുകളോടും, നിങ്ങളുടെ അവസാനയാത്ര സമാധാനത്തിലുള്ളതാകണമെന്ന് ചിന്തിക്കണമെന്ന് ഓരോ കല്ലറകളും പറയുന്നുണ്ടെന്നും പാപ്പാ ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കത്തോലിക്കാസഭ സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന നവംബർ രണ്ടിന് എഴുതിയ സന്ദേശത്തിൽ, നിങ്ങളുടെ ചുവടുകൾ ഒന്ന് നിറുത്തുവാൻ ഈ കല്ലറകൾ ക്ഷണിക്കുന്നുവെന്നു കുറിച്ച പാപ്പാ, യുദ്ധത്തിനായുള്ള ആയുധങ്ങൾ നിർമ്മിക്കുന്നവരോടും അത് നിറുത്തുവാൻ, യുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഓരോ മനുഷ്യരുടെയും കല്ലറകൾ ആവശ്യപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.


Related Articles

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു

2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് ഇറക്കുന്ന കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ.

പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…?

പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…? വത്തിക്കാൻ : മെയ് 19, ബുധനാഴ്ച സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ

ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം

ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം ചരിത്രദൗത്യമായി മാറിയ പാപ്പാ ഫ്രാൻസിസിന്‍റെ ഇറാഖ് അപ്പസ്തോലിക പര്യടനത്തിന്‍റെ ഒരു വിഹഗവീക്ഷണം :   1. സാന്ത്വനസാമീപ്യം കോവിഡ് മഹാവ്യാധി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<