കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു

കോവിഡ് -19 മൂലം

മരണമടഞ്ഞവരെ

അനുസ്മരിച്ചു

കൊച്ചി : വരാപ്പുഴ അതിരൂപതയിൽ നിന്നും കോവിഡ് 19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടത്തി.

വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അതിരൂപതയുടെ 8 ഫോറോനകളിലായി അനുസ്മരണ ചടങ്ങ് നടത്തിയതിനു ശേഷമാണ് അതിരൂപതതലത്തിൽ കോവിഡ് 19 മൂലം മരണമടഞ്ഞവർക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി നടത്തിയത്.

ദിവ്യബലി  മധ്യേ  ഫാ. ജോസഫ് തട്ടാരശ്ശേരി വചനപ്രഘോഷണം നടത്തി. വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം,. ഒ സി ഡി പ്രൊവിൻഷ്യൽ ഫാ. തോമസ് മരോട്ടിക്കൽ, ഒ എസ് എ റീജിയണൽ വികാർ ഫാ. ഷിജു കല്ലറക്കൽ,ബിസിസി ഡയറക്ടർ ഫാ. ആന്റണി അറക്കൽ, വൈദീകർ, സന്യസ്തർ തുടങ്ങിയവർ സന്നിഹിതരായി. കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ ബന്ധുക്കൾ, മറ്റു വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Related Articles

പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്തിയും വിശ്വാസവും കൈവെടിയരുത്. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

പ്രതിസന്ധി ഘട്ടങ്ങളിൽ  ഭക്തിയും വിശ്വാസവും കൈവെടിയരുത്. ആർച്ച് ബിഷപ്പ്  ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി. പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ അമ്മയിലുള്ള ഭക്തിയും വിശ്വാസവും കൈവെടിയരുതെന്ന് വരാപ്പുഴ അതിരൂപതാ

എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.

എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.   കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് എഴുത്തുകാരൻ എം. മുകുന്ദന് നൽകാൻ

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കൊച്ചി  : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<