“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ

പ്രതിനിധികൾ

പാപ്പായെ സന്ദർശിച്ചു!

 

വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ “ഫോക്കൊളാരി” പ്രസ്ഥാനത്തിന് നന്ദി പ്രകാശിപ്പിക്കുന്നു.

“ഫോക്കൊളാരി” പ്രസ്ഥാനം എന്നും അതിൻറെ സ്ഥാപകയായ ക്യാരലുബിക്കിൽ നിന്നു ലഭിച്ച സിദ്ധിക്കനുസൃതം, സഭയുടെയും സഭാംഗങ്ങളുടെയും അഖിലലോകത്തിൻറെയും ഐക്യത്തിൻറെ പൊരുളും ആ ഐക്യത്തിനുള്ള സേവനവും ഊട്ടിവളർത്തുന്നുവെന്ന് പാപ്പാ ശ്ലാഘിക്കുന്നു.

ഈ പ്രസ്ഥാനത്തിലെ അംഗങ്ങളും അഭ്യുദയകാംഷികളുമായ മെത്രാന്മാരും മറ്റുള്ളവരുമുൾപ്പെടെയുള്ള പതിനഞ്ചോളം പേരെ ശനിയാഴ്‌ച (25/09/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വിശ്വാസത്തിലും പ്രത്യാശയിലും ഉപവിയിലുമുള്ള ഐക്യത്തിൽ ദൈവജനത്തെ പടുത്തുയർത്തുന്നതിന് ആ ജനത്തിൻറെ ശുശ്രൂഷകരായ മെത്രാന്മാരുടെ സേവനവും “ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ സിദ്ധിയും തമ്മിൽ ബന്ധമുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

ഐക്യം ഉള്ളവരായിരിക്കുന്നതിന് ധൈര്യം ആവശ്യമാണെന്നും ഈ ധൈര്യത്തിന് സാക്ഷികളാണ് വിശുദ്ധരെന്നും പാപ്പാ പറഞ്ഞു.

കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറുന്നതിനുള്ള പരിശ്രമത്തിന് പാപ്പാ “ഫോക്കൊളാരി” പ്രസ്ഥാനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 


Related Articles

സമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം.   പാപ്പാ: നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുക! വത്തിക്കാൻ : നേട്ടങ്ങളും ലക്ഷ്യങ്ങളും ഫലങ്ങളും സമർപ്പിതജീവിതത്തിൻറെ മാനദണ്ഡങ്ങളാക്കുന്ന

യുദ്ധോപകരണനിർമ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ

യുദ്ധോപകരണനിർ മ്മാണം നിറുത്തുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : യുദ്ധത്തിൽ മരണമടഞ്ഞവരുടെ ശവകുടീരങ്ങൾ യുദ്ധത്തിനായുള്ള ആയുധങ്ങളുടെ നിർമ്മാണം നിറുത്തുവാനും സമാധാനം തേടുവാനും ആഹ്വാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പായുടെ

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം വത്തിക്കാന്‍റെ പ്രതിനിധി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ… 1. യു.എൻ. മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങൾ കാലക്രമത്തിൽ ചോർന്നുപോകുന്നുണ്ടെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<