സഭാവാര്‍ത്തകള്‍ – 16 .03. 24

സഭാവാര്‍ത്തകള്‍ – 16 .03. 24

 

വത്തിക്കാൻ വാർത്തകൾ

 

യുദ്ധരംഗത്തെ ആണവോർജ്ജോപയോഗം മാനവികതയ്ക്കെതിര് : ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ : യുദ്ധത്തിൽ ആണവോർജ്ജം ഉപയോഗിക്കുന്നത് നീതികെട്ട പ്രവർത്തിയെന്ന് ഫ്രാൻസിസ് പാപ്പാപറഞ്ഞു.  പുതിയ യുദ്ധോപകരങ്ങൾ നിർമ്മിക്കുന്ന മാനവികതയെ സമാധാനത്തിന്റെയും നീതിയുടെയും വക്താക്കളെന്ന് എങ്ങനെ വിശേഷിപ്പിക്കാനാകുമെന്നായിരുന്നു പാപ്പായുടെ ചോദ്യം. “ജീവിതം, ചരിത്രത്തിലെ എന്റെ കഥ” എന്ന പേരിൽ പുറത്തിറങ്ങുന്ന ഫ്രാൻസിസ് പാപ്പായുടെ ആത്മകഥയിലാണ് ഹിരോഷിമ-നാഗസാക്കി പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ആണവബോംബിന്റെ ഉപയോഗത്തിനെതിരെയുള്ള പരാമർശം.
അതിരൂപത വാർത്തകൾ

വരാപ്പുഴ എന്റെ അതിരൂപത – പുസ്തകം പ്രകാശനം ചെയ്തു.

കൊച്ചി :  ആധികാരികമായ തെളിവുകളോടെ മലബാര്‍ വികാരിയത്തിന്റെ സ്ഥാപനം മുതലുള്ള ചരിത്രം അനാവരണം ചെയ്യുന്ന ജോസഫ് മാനിഷാദ മട്ടയ്ക്കലിന്റെ ‘വരാപ്പുഴ എന്റെ അതിരൂപത’ എന്ന ചരിത്രപുസ്തകം കൈരളിക്ക് സമര്‍പ്പിച്ചുകൊണ്ട്‌
വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ഹോര്‍ത്തൂസ് മലബാറിക്കൂസ് ഗ്രന്ഥം നിര്‍മ്മിക്കാന്‍ കാരണക്കാരനായ മത്തേവൂസ് പാതിരിയെ തമസ്‌ക്കരിക്കുന്ന സമീപകാലപ്രവണതയെയും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മിതിക്ക് ഡച്ചു ഗവര്‍ണ്ണര്‍ക്ക് പ്രചോദനമായ മത്തേവൂസ് അച്ചന്റെതന്നെ ‘വിരിദാരിയും ഓറിയന്താലേ’ / ‘കിഴക്കിന്റെ പൂന്തോട്ടം’ എന്ന കൈയെഴുത്തുഗ്രന്ഥത്തെ സംബന്ധിച്ചുള്ള ഗ്രന്ഥകാരന്‍ മാനിഷാദിന്റെ പഠനവും നിരീക്ഷണവും  പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

വിവാദവിഷയമായി ഇന്നും തുടരുന്ന ‘പള്ളിക്കൊപ്പം പള്ളിക്കൂടം കല്പന’യുടെ ഉത്ഭവത്തെപറ്റി വിവരിക്കുന്നതിലും അത് നടപ്പാക്കിയത്്, ഇന്നും വെറുതെ പറഞ്ഞുകൊണ്ടിരിക്കുന്ന, 1865 എന്ന വര്‍ഷമല്ല, 1857 ആണെന്ന് ആധികാരികമായി സ്ഥാപിക്കുന്നതിലും മലയാളത്തിലെ തദ്ദേശീയ സന്യാസി – സന്ന്യാസിനി സഭകളുടെ സ്ഥാപനം സംബന്ധിച്ചുള്ള ചിലരുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ അര്‍ത്ഥശൂന്യതയെ ഗ്രന്ഥകാരന്‍ തെളിവുകളിലൂടെ ഖണ്ഢിക്കുന്നു.

റീത്തുഭേദമന്യേ കേരളസഭയ്ക്ക് കെട്ടുറപ്പ് നല്കിയ സിനഡുകള്‍, എറണാകുളത്തേക്കുള്ള ആസ്ഥാനമാറ്റം, ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ ഭവനസന്ദര്‍ശനം തുടങ്ങി ഇക്കാലം വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രന്ഥം ചരിത്രപഠിതാക്കള്‍ക്ക് മാത്രമല്ല, സമുദായനന്മയും പുരോഗതിയും കാക്ഷിക്കുന്ന ഏവര്‍ക്കും ഈ ഗ്രന്ഥം സത്യത്തിന്റെ അമൂല്യ നിധിയായിരിക്കും. പുസ്തകത്തിന്റെ കോപ്പിക്കായി 9037525836 നമ്പറില്‍ബന്ധപ്പെടുക.

 

അന്നം നൽകുന്നവൻ ഈശ്വരന് സമം -ആർച്ച് ബിഷപ്പ് ഡോ .ജോസഫ് കളത്തിപറമ്പിൽ.

കൊച്ചി : തെരുവിൽ അലയുന്ന ദരിദ്രർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നവർ ഈ ലോകത്ത് ദൈവത്തിനു സമമായി ജീവിക്കുന്നവരെന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച എറണാകുളം നഗരപ്രദേശത്ത് തെരുവിൽ അലയുന്നവർക്ക് ഭക്ഷണം നൽകുന്ന സുമനസ്സുകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ .മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി പ്രോഗ്രാം കോഡിനേറ്റർ ശ്രീ പീറ്റർ ഓച്ചന്തുരുത്ത് എന്നിവർ പ്രസംഗിച്ചു.

 


Related Articles

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കൊച്ചി .

വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത   കൊച്ചി : വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ ജെറുസലേം നഗരത്തിലേക്കുള്ള സാഘോഷമായ പട്ടണപ്രവേശനത്തിന്റെ ഓർമ്മയ്ക്കായി വിശ്വാസികൾ

മിഷനറിമാരെ സംബന്ധിച്ച് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നത് : കെ.ആര്‍.എല്‍.സി.സി.

മിഷനറിമാരെ സംബന്ധിച്ച് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നത് : കെ.ആര്‍.എല്‍.സി.സി. കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

വഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വഴിയരികിൽ കഴിയുന്നവർക്ക് പൊതിച്ചോറ് വിതരണവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി :  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ഡയറക്ടറും കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ മുൻ ഡയറക്ടറുമായിരുന്ന ഫാ.ഫിർമുസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<