കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് കെ. ശങ്കരനാരായണൻ : ആർച്ച്ബിഷപ്പ് കളത്തിപ്പറമ്പിൽ
കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് കെ. ശങ്കരനാരായണൻ : ആർച്ച്ബിഷപ്പ് കളത്തിപ്പറമ്പിൽ കൊച്ചി : കെ. ശങ്കരനാരായണന്റെ വേർപാടിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചനമറിയിച്ചു. നാലുതവണ മന്ത്രിയായും ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയും പ്രവർത്തിച്ച കെ. ശങ്കരനാരായണന്റെ വേർപാട് കേരള സമൂഹത്തിന് വലിയ നഷ്ടം ആണെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന നേതാവാണ് അദ്ദേഹമെന്നും ആർച്ച്ബിഷപ് അനുസ്മരിച്ചു.Read More