ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് – “ചലനം” കലാമേളയ്ക്ക് തുടക്കം. കൊച്ചി : എറണാകുളം സിദ്ധി സദൻ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് സംഘടിപ്പിക്കുന്ന യൂണിറ്റ് തല കലാമേള “ചലനം” ആരംഭിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ജിസ് ജോയ് കലാമേള ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ.വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ റവ. സിസ്റ്റർ റുഫീന ഇ.എ, സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ സെക്രട്ടറി […]Read More
കാൻസർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി ലോക കാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി കാൻസർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോർട്ടിന് സമീപത്തുള്ള മദർ തെരേസ സ്ക്വയറിൽ നടന്ന ചടങ്ങിൽ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ. ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു . സെൻ്റ് ആൽബർട്ട്സ് കോളേജ് സോഷ്യൽ […]Read More
ഫാ. സ്റ്റീഫന്‍ ആലത്തറ ഭാരത സഭയുടെ ചരിത്രത്തിലേക്ക് : നാലാമതും സി. സി. ബി. ഐ യുടെഡപ്യൂട്ടി സെക്രട്ടറി ജനറല്‍. ഡല്‍ഹി : വരാപ്പുഴ അതിരൂപത വൈദികനായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ സി. സി. ബി. ഐ.യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലമതും നിയമിച്ചു. 2030 വരെയാണ് പുതിയകലാവധി. ഭാരത സഭയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് മൂന്നാവട്ടവും നാലാംവട്ടവും ഒരു വൈദികനെ തുടര്‍ച്ചയായി ഈപദവിയില്‍ മെത്രാന്‍ സമിതി […]Read More
സഭാവാര്‍ത്തകള്‍ : 08. 02. 2026 വത്തിക്കാൻ വാർത്തകൾ വിശ്വാസം, ഭരണഘടന, ദേശീയ ഉത്തരവാദിത്തം : ഭാരത മെത്രാന്‍ സമിതിയുടെ 37-ാമത് പൊതുസഭയ്ക്ക് തുടക്കമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 37-ാമത് ജനറല്‍ അസംബ്ലി 2026 ഫെബ്രുവരി4മുതല്‍ 10 വരെ ബെംഗളൂരുവില്‍ നടക്കും. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വെല്ലുവിളികള്‍ക്കും ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട്, ‘വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദര്‍ശനത്തിന് സഭയുടെ സാക്ഷ്യം’ എന്നതാണ് […]Read More
മഹാജൂബിലി ഇന്റര്‍ സെമിനാരി ക്വിസ് കോമ്പറ്റിഷന്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും
മഹാജൂബിലി ഇന്റര്‍ സെമിനാരി ക്വിസ് കോമ്പറ്റിഷന്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കാര്‍മല്‍ഗിരി സെമിനാരിക്ക് മംഗലപ്പുഴ സെമിനാരിയില്‍ വച്ച് നടന്ന മഹാജൂബിലി ഇന്റര്‍ സെമിനാരി ക്വിസ് കോമ്പറ്റിഷനില്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും കാര്‍മല്‍ഗിരി സെമിനാരി കരസ്ഥമാക്കി. കാര്‍മല്‍ഗിരി സെമിനാരിയെ പ്രതിനിധീകരിച്ച് കൊച്ചി രൂപത അംഗമായ ബ്രദര്‍ ആന്റണി നിഖിലും വരാപ്പുഴ അതിരൂപത അംഗമായ ബ്രദര്‍ എല്‍ട്ടനും പങ്കെടുത്തു. പതിനൊന്നു മത്സരാര്‍ഥികള്‍ പങ്കെടുത്ത ക്വിസ് കോമ്പറ്റിഷനില്‍ യോഗ്യത റൗണ്ടില്‍ നിന്ന് അഞ്ചു ഫൈനലിസ്റ്റുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. […]Read More
സഭകളെല്ലാം ക്രിസ്തുവിന്റെ പിന്തുടർച്ചക്കാർ : ബിഷപ്പ് ആന്റണി വാലുങ്കൽ കൊച്ചി : വിവിധ കാരണങ്ങളാൽ വേർതിരിഞ്ഞു പോയ എല്ലാ സഭകളും ക്രിസ്തു എന്ന ഏക ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ ആണ് എന്നും ആയതിനാൽ എല്ലാ സഭകളും സാധിക്കാവുന്ന എല്ലാ മേഖലകളിലും ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആൻറണി വാലുങ്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമിനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച എക്യുമെനിസം ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]Read More
ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പുരസ്‌കാരം ഡോ. സുനിത കൃഷ്ണന് സമ്മർപ്പിച്ചു. കൊച്ചി : എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ 168-ാം ജന്മദിനാഘോഷവും തെരേസ ലിമ പുരസ്‌കാരസമർപ്പണവും നടത്തി. കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ റവ. സി. മാജി സി എസ് എസ് ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ സി എസ് എസ് ടി കോൺഗ്രിഗേഷൻ സുപ്പീരിയർ […]Read More
സഭാവാര്‍ത്തകള്‍ :01.02.26 വത്തിക്കാൻ വാർത്തകൾ സന്യസ്തര്‍ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണം : പാപ്പാ ഫെബ്രുവരി മാസം രണ്ടാം തീയതി തിങ്കളാഴ്ച്ച, 30-ാമത് സമര്‍പ്പിതരുടെ ആഗോള ദിനമായി ആചരിക്കുകയാണ്. അന്നേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍, ലിയോ പതിനാലാമന്‍ പാപ്പാ വിശുദ്ധ ബലിക്ക് കാര്‍മ്മികത്വം വഹിക്കും. ‘അന്തസ്സ് മുറിവേല്‍പ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമര്‍പ്പിതരുടെ പ്രവാചക സാന്നിധ്യം’ എന്ന തലക്കെട്ടില്‍, സമര്‍പ്പിതരുടെ ആഗോള ദിനത്തോടനുബന്ധിച്ച്, സമര്‍പ്പിത ജീവിത സ്ഥാപനങ്ങള്‍ക്കും അപ്പോസ്തല ജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള […]Read More
ചെറുമകന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീരോടെ അള്‍ത്താരയിലെത്തിയ വൃദ്ധനെ ദിവ്യബലിയ്ക്കിടെ ചേര്‍ത്തുപിടിച്ചു വൈദികന്‍
ചെറുമകന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീരോടെ അള്‍ത്താരയിലെത്തിയ വൃദ്ധനെ ദിവ്യബലിയ്ക്കിടെ ചേര്‍ത്തുപിടിച്ചു വൈദികന്‍ ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസ്സി ഇടവക ദേവാലയത്തില്‍ നടന്ന ദിവ്യബലിയ്ക്കിടെ കരഞ്ഞുക്കൊണ്ട് അള്‍ത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേര്‍ത്തുപിടിച്ച വൈദികന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുര്‍ബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാര്‍ത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികന്‍ കരഞ്ഞുക്കൊണ്ട് അള്‍ത്താരയിലേക്ക് പ്രവേശിച്ചത്. പള്ളിയില്‍ വിശുദ്ധ കുര്‍ബാനയുടെ വിതരണത്തിനും മറ്റും സഹായിച്ചുക്കൊണ്ടിരിന്ന ശുശ്രൂഷകനായ […]Read More
വിശുദ്ധ ആഗ്‌നസിന്റെ തിരുനാള്‍ ദിനത്തില്‍ പാലിയം നിര്‍മ്മിക്കുന്നതിനായി കുഞ്ഞാടുകളെ സമര്‍പ്പിച്ചു
വിശുദ്ധ ആഗ്‌നസിന്റെ തിരുനാള്‍ ദിനത്തില്‍ പാലിയം നിര്‍മ്മിക്കുന്നതിനായി കുഞ്ഞാടുകളെ സമര്‍പ്പിച്ചു ജനുവരി മാസം ഇരുപത്തിയൊന്നാം തീയതി, വിശുദ്ധ ആഗ്‌നസിന്റെ തിരുനാള്‍ ദിനത്തില്‍, രക്തസാക്ഷിത്വം, പ്രതീകങ്ങള്‍, സഭാഭരണം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു പുരാതന പാരമ്പര്യം രാവിലെ 8:30-ന് വത്തിക്കാനില്‍ പുതുക്കപ്പെട്ടു. മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്കുള്ള പാലിയം നിര്‍മ്മിക്കുന്നതിനുള്ള കമ്പിളി നല്‍കുന്ന കുഞ്ഞാടുകളെ വെഞ്ചരിക്കുന്ന ചടങ്ങാണിത്. ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന ഈ ചടങ്ങ് ലിയോ പതിനാലാമന്‍ പാപ്പ പുനരാരംഭിച്ചിരിക്കുകയാണ്. രാവിലെ അപ്പസ്‌തോലിക് കൊട്ടാരത്തിലെ ഉര്‍ബന്‍ എട്ടാമന്റെ ചാപ്പലില്‍ […]Read More