• September 8, 2026

admin

Kerala News Latest News

കൊച്ചി രൂപതയുടെ 36- ാമത്തെ മെത്രാനായി മോണ്‍. ആന്റണി കാട്ടിപറമ്പില്‍ അഭിഷിക്തനായി

കൊച്ചി രൂപതയുടെ 36- ാ മത്തെ മെത്രാനയി മോണ്‍. ആന്റണി കാട്ടിപറമ്പില്‍ അഭിഷിക്തനായി   2025 ഡിസംബര്‍ 7 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കൊച്ചി മെത്രാസന മന്ദിരത്തില്‍ നിന്ന് തിരുവസ്ത്രങ്ങളണിത്ത മെത്രാന്‍മാരും വൈദീകരും ചേര്‍ന്ന് നിയുക്ത മെത്രാനെ തിരുകര്‍മ്മങ്ങള്‍ക്ക് വേദിയായ സാന്താക്രൂസ് സ്‌ക്വയറിലേക്ക് പ്രദക്ഷിണയോടെ ആനയിച്ചു. മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ക്ക് ഗോവ ആര്‍ച്ച് ബിഷപും ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോവ മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 07. 12. 25

സഭാവാര്‍ത്തകള്‍ : 07. 12. 25   വത്തിക്കാൻ വാർത്തകൾ    എന്റെ ജീവിതം ദൈവകരങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു: ലിയോ പതിനാലാമന്‍ പാപ്പാ   തുര്‍ക്കി-ലെബനന്‍ യാത്രകള്‍ക്ക് ശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, തന്റെ തിരഞ്ഞെടുപ്പ്, ദൈവഹിതത്തിനനുസരിച്ച് അംഗീകരിക്കുകയാണ് ചെയ്തതെന്ന് പാപ്പാ.  പെന്‍ഷനായി ജീവിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ തന്നില്‍ ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ഇനിയുള്ള ജീവിതകാലം അജപാലനശുശ്രൂഷയില്‍ തുടരാനാണ് ദൈവഹിതമെന്ന് തിരിച്ചറിയുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. 81 മാധ്യമപ്രവര്‍ത്തകരാണ് വിമാനത്തില്‍ പരിശുദ്ധ പിതാവിനൊപ്പം തുര്‍ക്കി-ലെബനന്‍ യാത്രയിലുണ്ടായിരുന്നത്. പത്രോസിന്റെ […]Read More

Latest News Mother Eliswa

വൈപ്പിൻ കരയുടെ പ്രിയപുത്രി വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയ്ക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി ഒച്ചന്തുരുത്ത് കുരിശിങ്കൽ

വൈപ്പിൻ കരയുടെ പ്രിയപുത്രി വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയ്ക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഭാരത സഭയിലെ ആദ്യ കർമ്മലീത്ത സന്യാസിനിയും, കേരളസഭയുടെ ആദ്യ സന്യാസിനിയുമായ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ തിരുസ്വരൂപവും തിരുശേഷിപ്പും ഒച്ചന്തുരുത്ത് സിറ്റിസി കോൺവെന്റിലെ സുപ്പീരിയർ സെറാഫിനിൽ നിന്നും ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക സഹവികാരി ഫാദർ. ജിപ്സൺ തോമസ് ഗോശ്രീ ജംഗ്ഷനിൽ സ്വീകരിച്ചു. KCYM പ്രസിഡണ്ട് രാജീവ് പാട്രിക് ഹാരാർപ്പണം നടത്തുകയും തുടർന്ന് ഇരുചക്രവാഹന അകമ്പടിയോടുകൂടിയും, ബാൻഡ് വാദൃത്തോടും കൂടി കുരിശിങ്കൽ ദേവാലയത്തിൽ എത്തിയപ്പോൾ ഫൊറോനാ […]Read More

Latest News Vatican

ലെയോ പാപ്പായുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ആരംഭം .- പാപ്പ തുര്‍ക്കിയുടെ മണ്ണില്‍

ലെയോ പാപ്പായുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ആരംഭം – പാപ്പ തുര്‍ക്കിയുടെ മണ്ണില്‍. അങ്കാര: ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തിയ രാജ്യമെന്ന ഖ്യാതിയോടെ ലെയോ പാപ്പ തുര്‍ക്കിയുടെ മണ്ണില്‍ കാലു കുത്തി. പാപ്പയും സംഘവും റോമില്‍ നിന്നു പുറപ്പെട്ട വിമാനം നവംബര്‍ 27 ന് വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:22 ന് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.52നു) അങ്കാരയിലെ വിമാനതാവളത്തിലെത്തി. അങ്കാരയിലുള്ള എസെന്‍ബോഗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പാപ്പയെ തുര്‍ക്കിയിലെ ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 30. 11. 25

സഭാവാര്‍ത്തകള്‍ : 30. 11. 25 വത്തിക്കാൻ വാർത്തകൾ   യുവജനങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നവരാകണം: പാപ്പാ   നവംബർ 20 മുതൽ 22 വരെ നടക്കുന്ന ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിന്റെ (NCYC) അവസരത്തിൽ, അമേരിക്കയിലെ ഇന്ത്യാനാപൊളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഏകദേശം 15,000 യുവാക്കളുമായി, ലിയോ പതിനാലാമൻ പാപ്പാ വീഡിയോകോൺഫറൻസ് വഴിയായി സംവദിച്ചു. യുവാക്കളുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി. കത്തോലിക്കരായ യുവജനങ്ങള്‍ ആത്മാര്‍ത്ഥതയോടെയും, സന്തോഷത്തോടെയും ക്രിസ്തുവിനെ അന്വേഷിക്കുന്നതു കാണുന്നത്, വലിയ ഒരു […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ :  23. 11. 25

സഭാവാര്‍ത്തകള്‍ :  23. 11. 25   വത്തിക്കാൻ വാർത്തകൾ  നൈജീരിയ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പാ   നവംബർ 18 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.  അമേരിക്കയിലെ കുടിയേറ്റക്കാരുടെ അന്തസ്സ്, നൈജീരിയയിൽ കൊല്ലപ്പെടുന്ന ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും, ഉക്രൈനിൽ തുടരുന്ന യുദ്ധത്തിൽ മരണമടയുന്ന നിരവധി ആളുകൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് പാപ്പാ തന്റെ […]Read More

Latest News Saba Varthakal

സഭാവാര്‍ത്തകള്‍ : 16. 11. 25

സഭാവാര്‍ത്തകള്‍ : 16. 11. 25   വത്തിക്കാൻ വാർത്തകൾ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനം  : ലെയോ പതിനാലാമന്‍ പാപ്പാ   ദരിദ്രരായ പെണ്‍കുട്ടികളുടെ വിമോചനത്തിനായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ കാട്ടിയ പ്രതിബദ്ധത, സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കാനായി പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പ്രചോദനമെന്ന് ലെയോ പതിനാലാമന്‍ പാപ്പാ. നവംബര്‍ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തില്‍, ഇറ്റാലിയന്‍ ഭാഷയില്‍ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ, മലയാളികള്‍ക്ക്, പ്രത്യേകിച്ച് […]Read More

Archdiocese Latest News

വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വയുടെ ജീവചരിത്രം

വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വയുടെ ജീവചരിത്രം   ഓച്ചന്തുരുത്തിന്റെ ഓമന പുത്രിയും കൂനമ്മാവിന്റെ സുകൃതിനിയും വരാപ്പുഴയുടെ വരദാനവുമായ ധന്യ മദര്‍ ഏലിശ്വ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തപ്പെടുമ്പോള്‍ കേരള സഭയ്ക്ക് ഭാരത സഭയ്ക്ക് ഇന്ന് അഭിമാനത്തിന്റെ സുദിനം! ആനന്ദത്തിന്റെ പൊന്‍സുദിനം! ഭാരത സഭയിലെ ആദ്യത്തെ കര്‍മ്മലിത്താ സന്യാസിനിയും കേരള സഭയുടെ ആദ്യ സന്യാസിനിയും കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപികയും വരാപ്പുഴ അതിരൂപതാംഗവുമായ ധന്യ മദര്‍ ഏലിശ്വയെ സാര്‍വത്രികസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പിതാവ് ലെയോ 14 – ാ മന്‍ പാപ്പ […]Read More

Latest News Mother Eliswa

സത്യം എന്നായാലും പുറത്തുവരും  : ബിഷപ് ഡോ. അലക്സ് വടക്കുംതല

സത്യം എന്നായാലും പുറത്തുവരും  : ബിഷപ് ഡോ. അലക്സ് വടക്കുംതല   കൊച്ചി :   ചരിത്ര സത്യങ്ങൾ എത്രനാൾ മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് കണ്ണൂർ രൂപതാ മെത്രാനും കേരള ലത്തീൻ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ബിഷപ് അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. ചരിത്ര രചനയെ സംബന്ധിച്ച് വ്യത്യസ്ഥമായ വ്യാഖ്യാനങ്ങൾ ഉണ്ടാകാമെങ്കിലും, ആധികാരികമായ രേഖകളുടെ പിൻബലത്തോടെ ഉറവിടങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അവ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ്റെ […]Read More

Latest News Mother Eliswa

വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ പോസ്റ്റൽ കവർ പുറത്തിറക്കി

വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ പോസ്റ്റൽ കവർ പുറത്തിറക്കി.   കൊച്ചി  : വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ നാമത്തിൽ  ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ  ആദ്യ തപാൽ കവറിൻ്റെ പ്രകാശനം വരാപ്പുഴ അതിരൂപത  ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.സിടിസി സുപീരിയർ ജനറൽ മദർ ഷഹീല സിടിസി കവറിൻ്റെ ആദ്യപ്രതി ഏറ്റുവാങ്ങി.  വാഴ്ത്തപ്പെട്ട മദർ ഏലീശ്വായോടുള്ള തപാൽ വകുപ്പിൻ്റെ ആദരമാണ്   പോസ്റ്റൽ കവർ പുറത്തിറക്കുന്നതിലൂടെ പ്രകടമാക്കുന്നതെന്ന് ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസസ് എൻ .ആർ .ഗിരി പറഞ്ഞു.  വരാപ്പുഴ അതിരൂപത  […]Read More