ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികാനുസ്മരണം : 2022 ജുലൈ 18-ന് ആചരിച്ചു. കൊച്ചി: ദൈവദാസി മദര്‍ ഏലീശ്വയുടെ 109-ാം ചരമ വാര്‍ഷികം വരാപ്പുഴ സെന്റ് .ജോസഫ്‌സ് കോണ്‍വെന്റിന്റെ അങ്കണത്തില്‍ വച്ച് ജുലൈ 18-ന് 3 മണിക്ക് ആചരിച്ചു. കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സഭയുടെ സ്ഥാപികയായ ദൈവദാസി മദര്‍ ഏലീശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സ്മൃതിമന്ദിരത്തില്‍ വച്ച് നടത്തിയ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. അഘോഷമായ സമൂഹ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത് തിരുവനന്തപുരം […]Read More
ഒന്നാം ഫെറോന മതബോധന മേഖലാ ദിനം – IGNITE-2022. കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല ദിനാഘോഷം വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. തേവര സെന്റ് ജോസഫ് ദൈവാലയത്തിൽ വെച്ച് നടന്ന ആഘോഷത്തിന് ഒന്നാം മേഖല ഡയറക്ടർ റവ. ഫാ. വില്യം ചാൾസ് തൈക്കൂട്ടത്തിൽ അധ്യക്ഷം വഹിച്ചു. സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. […]Read More
അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം ആലുവ : എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ‘അൽസാ ത്തി 2022’ എന്ന പേരിൽ യുവജനങ്ങൾക്കുവേണ്ടിഏകദിന നേതൃത്വദിന ക്യാമ്പും സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ഷിനോജ് റാഫേൽ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. എട്ടേക്കർ പള്ളി വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഇടവകാംഗമായ സിനിമാ സംവിധായകൻ ആന്റോ ജോസിനെ ചടങ്ങിൽ ആദരിച്ചു. ഫാ. […]Read More
വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം : 17-07-2022 പെരുമ്പിള്ളി:- വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതാധ്യാപക സമ്മേളനം 2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെൻറ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ.ജോസഫ് തട്ടാരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. മേഖല ഡയറക്ടർ റവ. ഫാ.ജെനിൻ മരോട്ടിപറമ്പിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ശ്രീ. എബി ജോൺസൺ തട്ടാരുപറമ്പിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊമോട്ടർമാരായ […]Read More
“പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയുടെ ഉപജ്ഞാതാവായ ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ
കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവാത്മക പദ്ധതിയുടെ ഉപജ്ഞാതാവായ വരാപ്പുഴ ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക. കൊച്ചി : 1853 മുതൽ 1868 വരെ വരാപ്പുഴ വികാരിയത്തിൽ ( ഇന്നത്തെ വരാപ്പുഴ ലത്തീൻ അതിരൂപത ) സേവനം ചെയ്‌തിരുന്ന മഹാമിഷണറി എന്നറിയപ്പെടുന്ന ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്തയാണ് 1856 ൽ വാക്കാലും 1857 ൽ എഴുത്താലുമുള്ള അപ്പസ്തോലിക കല്പനയിലൂടെ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവാത്മക പദ്ധതിക്ക് […]Read More
ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന് കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ കൊമ്പ്രെരിയ തിരുനാളിന് ആരംഭം കുറിച്ചു. ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. പോൾസൺ കൊറ്റിയത്ത് പതാക ഉയർത്തി. അന്നേദിവസം വൈകുന്നേരം 5.30 ന് നടന്ന ദിവ്യബലിയിൽ അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ മുഖ്യകാർമികത്വം വഹിച്ചു. ത്രിശതോത്തര സുവർണ ജൂബിലിയുടെ ലോഗോ പ്രകാശനവും മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ […]Read More
സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി (CELAM) യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്ത അവസരത്തിൽ നൽകിയ സന്ദേശത്തിൽ, സഭയുടെ പ്രവർത്തനങ്ങൾ ഒരിക്കലും വ്യർത്ഥമായ അദ്ധ്വാനമാകരുതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. “അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്” (എഫെ 2:20), എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ദൈവജനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനായി, കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ തയ്യാറാകാൻവേണ്ടി, പരിശുദ്ധാത്മാവിനാൽ, സഭയുടെ […]Read More
കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ കലൂർ മേഖല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും പുരസ്കാര വിതരണവും അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ ഉദ്ഘാടനം ചെയ്തു. കലൂർ അന്റോണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡൻ്റ് സാബു പടിയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ ടിനി ടോം, സ്മിനു സിജോ എന്നിവർ മുഖ്യാതിഥികളായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.അതിരൂപത ജനറൽ സെക്രട്ടറി […]Read More
പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക വത്തിക്കാന്‍ : എല്ലാവരേയും ഉൾക്കൊള്ളുന്ന, അറിവുള്ള, അവർക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ബോധരഹിതമായ യുദ്ധങ്ങൾ പോലുള്ള അക്രമത്തെ തള്ളിപ്പറയാൻ ധൈര്യമുള്ള യൂറോപ്പിന്റെ ഒരു പുതിയ മുഖം ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ചെക് റിപ്പബ്ളിക്കിലെ പ്രാഗിൽ ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന യൂറോപ്യൻ യൂണിയൻ യുവജന സമ്മേളനത്തിന് പരിശുദ്ധ പിതാവ് നൽകിയ സന്ദേശത്തിലാണ് ഇങ്ങനെ ആഹ്വാനം ചെയ്തത് . […]Read More
ജീവന്റെയും സ്നേഹത്തിന്റെയും സമന്വയമാണ് കുടുംബം.” – ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : ആഗോളകത്തോലിക്കാസഭ പ്രഖ്യാപിച്ച കുടുംബവർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ” ജീവന്റെയും സ്നേഹത്തിന്റെയും സമന്വയമാണ് കുടുംബം ” എന്ന് അഭിവന്ദ്യമെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കുട്ടികളിലൂടെയാണ് കുടുംബം അനുഗ്രഹിക്കപ്പെടുന്നതെന്നും, പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ മക്കളുടെ നേരായ വളർച്ചയിൽ മാതാപിതാക്കന്മാർ പ്രത്യേകം ശ്രദ്ധാലുക്കളാകണമെന്നും ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.പോൾസൺ സിമേതി അധ്യക്ഷത വഹിച്ച […]Read More