സി.എൽ. സി യുവജന ദിനം അജ്നയോടൊപ്പം….. കൊച്ചി : കേരള കത്തോലിക്ക സഭ യുവജന ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപതാ സി. എൽ. സി കുടുംബം 11.07.22 തിങ്കളാഴ്ച അജ്നയുടെ കുഴിമാടത്തിങ്കൽ പ്രാർത്ഥിക്കുവാൻ ഒത്തു കൂടി. യുവത്വത്തിന്റെ സുന്ദരനാളുകളുടെ ദിനങ്ങളിൽ നിൽക്കുമ്പോളും തന്റെ രോഗത്തെ അതിജീവിച്ചു സഹപാഠികളെയും സുഹൃത്തുക്കളെയും ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കാൻ മുൻനിരയിൽ നിന്ന അജ്നയെ ബാല്യകാല സഹപാഠി കൂടിയായ വരാപ്പുഴ അതിരൂപതാ സി. എൽ. സി പ്രസിഡന്റ് ശ്രീ.തോബിയാസ് കോർണേലി പ്രാർത്ഥനയ്ക്ക് ശേഷം […]Read More
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ കൊച്ചി : വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം എന്ന് വരാപ്പുഴ അതിരൂപതാ ചാൻസിലർ പ്രസ്താവിച്ചു. പരിമിതമായ സാഹചര്യത്തിൽ ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളാക്കണം. ഓരോ ക്ലാസ്സ് മുറിയിലെ അധ്യാപകരുടെ മേശകൾ ഓരോ ബലിപീഠങ്ങളാകണം. സ്വയം സമർപ്പണത്തിന്റെ ബലിപീഠങ്ങൾ. ഒരു മൈൽ ദൂരം കൂടുതൽ യാത്ര ചെയ്യാൻ അധ്യാപകർ തയ്യാറാകണം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിൽ കേരള കാത്തോലിക് ടീച്ചേർസ് ഗിൽഡ് മഹാസംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. […]Read More
ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ വത്തിക്കാന്‍ : ലോകത്ത് 2021-ൽ മാത്രം പട്ടിണി അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം ഏതാണ്ട് എൺപത്തിമൂന്ന് കോടിയാണെന്ന് ജൂലൈ ആറാം തീയതി ഐക്യരാഷ്ട്രസഭയിലെ വിവിധ ഏജൻസികൾ പുറത്തുവിട്ട സംയുക്തപത്രക്കുറിപ്പിൽ വ്യക്തമാക്കി. 2020-ലെ കണക്കുകൾവച്ചു നോക്കുമ്പോൾ പട്ടിണിയനുഭവിക്കുന്ന ഏതാണ്ട് നാലരക്കോടി ആളുകളുടെ വർദ്ധനവാണ് 2021-ൽ ഉണ്ടായതായി പുതിയ ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ആരംഭിച്ചതിനുശേഷം ലോകത്ത് ഏതാണ്ട് 15 കോടിയാളുകളാണ്, മുൻ വർഷങ്ങളേക്കാൾ കൂടുതലായി പട്ടിണിയുടെ രൂക്ഷഫലങ്ങളനുഭവിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ […]Read More
ദൈവം വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ ഹൃദയത്തിൽ വളർത്തുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : ഓരോ ദിവസവും ദൈവം നമ്മുടെ ഉള്ളിൽ വിതയ്ക്കുന്ന വചനത്തിന്റെ വിത്തിനെ, ജീവിക്കുന്ന ദൈവവചനമാക്കി മാറ്റുന്നത് നമ്മുടെ ഉത്തരവാദിത്വമെന്ന് ഫ്രാൻസിസ് പാപ്പാ. “എല്ലാ ദിവസവും ദൈവം നമുക്കരികിലൂടെ കടന്നുപോവുകയും, നമ്മുടെ ജീവിതമാകുന്ന മണ്ണിൽ വിത്തെറിയുകയും ചെയ്യുന്നു. ആ മുളയെ വളർത്തി അതിനെ ദൈവത്തിന്റെ ജീവിക്കുന്ന വചനമാക്കി മാറ്റുന്നത്, നമ്മുടെ പ്രാർത്ഥനയേയും, തുറന്ന ഹൃദയത്തോടെ തിരുവചനത്തെ സമീപിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്” എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു .Read More
പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക വത്തിക്കാന്‍ : റോമിലുള്ള കോംഗോ സമൂഹത്തോടൊപ്പം വി. പത്രോസിന്റെ ബസിലിക്കയിൽ ജൂൺ3ന് ഫ്രാൻസിസ് പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ, മുറിവേറ്റ എന്നാൽ ഊർജ്ജസ്വലമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ സമാധാനത്തിനു വേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കാൻ വിശ്വാസികളോടു ആവശ്യപ്പെട്ടു. കുടുംബങ്ങളിലും, സഭയിലും, രാജ്യത്തും സമാധാനം നിലനിൽക്കാൻ സമാധാനത്തിൽ ജീവിക്കാനും സമാധാനം തെളിക്കാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മൾ എത്രമാത്രം സ്വതന്ത്രരും ലളിതരും വിനയാന്വിതരുമാകുന്നുവോ അത്രമാത്രം പരിശുദ്ധത്മാവ് നമ്മുടെ പ്രേഷിത ദൗത്യത്തെ […]Read More
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തോടു അനുബന്ധിച്ച് അർപ്പിക്കപ്പെട്ട വി കുർബ്ബാനയ്ക്കു ഫാ. റൈഗൻ ഒസിഡി നേതൃത്വം നൽകി. തുടർന്ന് കെ.സി.വൈ.എം ൻ്റെ മൂവർണ്ണ പതാക കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ആഷ്ലിൻ പോൾ ഉയർത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന കെ ജി മത്തായി മുഖ്യപ്രഭാഷണം നടത്തി.കെ.സി.വൈ.എം ഡയറക്ടർ റവ.ഫാ.റാഫേൽ ഷിനോജ് […]Read More
ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം: എടവനക്കാട് സെൻ്റ് .അബ്രോസ് കെ സി വൈ എം കൊച്ചി : ഫാ. സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് എടവനക്കാട് സെൻ്റ്. അബ്രോസ് KCYM യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ഭരണകൂടത്തിൻ്റെ നീതി നിഷേധത്തിന് ഇരയാകുകയും ചെയ്ത അദ്ദേഹം യുവജനങ്ങൾക്ക് മാതൃകയാണെന്ന് യോഗം അനുസ്മരിച്ചു. കെ സി വൈ എം അംഗങ്ങളും യൂണിറ്റ് യൂത്ത് കോർഡിനേറ്റേഴ്സും പങ്കെടുത്തു.Read More
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള തിരുച്ചിത്രം പുന:പ്രതിഷ്ഠയ്ക്കായി അൾത്താരയിലേക്ക്
പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള തിരുച്ചിത്രം പുന:പ്രതിഷ്ഠയ്ക്കായി അൾത്താരയിലേക്ക് വല്ലാർപാടം: ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരുന്ന 500 വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം നടത്തിയതിനു ശേഷം പുന:പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് പുന:പ്രതിഷ്ഠാചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ വല്ലാർപാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം, പാലിയത്ത് കൃഷ്ണബാലനച്ചൻ, പള്ളി വീട്ടിൽ അജിത്ത് കുമാർ […]Read More
വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള ചിത്രം: ജൂലൈ 3 ഞായറാഴ്ച പുന:സ്ഥാപിക്കുന്നു വല്ലാർപാടം: ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിൽ സ്ഥാപിതമായിരിക്കുന്ന 500 വർങ്ങൾക്ക് മേൽ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം നടത്തിയതിനു ശേഷം ജൂലായ് 3 ഞായറാഴ്ച പുന:സ്ഥാപിക്കുന്നു. രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിൽ പുന:സ്ഥാപന ചടങ്ങുകൾ ആരംഭിക്കും. തുടർന്നുള്ള ദിവുബലിയിലും മോൺ. കല്ലുങ്കൽ മുഖ്യ കാർമ്മികനായിരിക്കും. 1524 […]Read More
ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : വിശുദ്ധ പത്രോസ് – പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ആം തീയതി, ആരാധനക്രമം സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം ഫ്രാൻസിസ് പാപ്പാ പുറത്തിറക്കി “ത്രദിസിയോണിസ് കുസ്തോദെസ്” എന്ന പ്രത്യേക രേഖ വഴി, ആരാധനക്രമം സംബന്ധിച്ച് മെത്രാന്മാരെ അഭിസംബോധന ചെയ്‌ത് എഴുതിയതിനു ശേഷം, എല്ലാ വിശ്വാസികളിലേക്കും ഇതേ വിഷയത്തിൽ സന്ദേശമെത്തിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് പാപ്പാ വ്യക്തമാക്കി. ആരാധനക്രമം സഭാജീവിതത്തിന്റെ അടിസ്ഥാനമാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു […]Read More